Thursday December 08, 2016
Latest Updates

മലയോര കര്‍ഷകരെ കോണ്‍ഗ്രസ് വീണ്ടും വഞ്ചിച്ചെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ;നാളെ രാജിവെയ്ക്കുമെന്ന് പി സി ജോര്‍ജ്

മലയോര കര്‍ഷകരെ കോണ്‍ഗ്രസ് വീണ്ടും വഞ്ചിച്ചെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ;നാളെ രാജിവെയ്ക്കുമെന്ന് പി സി ജോര്‍ജ്

കോട്ടയം:മലയോര കര്‍ഷകരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ കബളിപ്പിച്ചു.കോണ്‍ഗ്രസും ,കേരള നേതാക്കളും വാഗ്ദാനം ചെയ്ത പ്രകാരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം ഇറക്കിയില്ല. പകരം പരിസ്ഥിതിലോലമെന്ന് കണ്ടെത്തിയ 123 വില്ലേജുകളുടെ അതിര്‍ത്തി പുനനിര്‍ണയിക്കും. കേരളത്തിന്റെ താത്പര്യം മുന്‍നിര്‍ത്തി ഇതിനായി ഓഫീസ് മെമ്മോറാണ്ടം ഇറക്കി. രണ്ട് പേജുള്ള ഓഫീസ് മെമ്മോറാണ്ടമാണ് ഇറക്കിയിരിക്കുന്നത്. അതിര്‍ത്തി പുനനിര്‍ണയമെന്നത് കേരളത്തിന്റെ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു

ഇപ്പോഴത്തെ സാഹചര്യത്തില്‍ കരട് വിജ്ഞാപനം ഇറക്കാന്‍ സാധ്യമല്ലെന്നാണ് പരിസ്ഥിത വകുപ്പിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അതിര്‍ത്തി പുനര്‍നിര്‍ണയം ഉണ്ടാവുക. എന്നാല്‍ കേരളം ശക്തമായി എതിര്‍ത്ത നവംബര്‍ 13 ലെ ഉത്തരവ് അതേപടി നിലനില്‍ക്കും.

മലയോര കര്‍ഷകരെ അക്ഷരാര്‍ഥത്തില്‍ വഞ്ചിക്കുകയാണ് കോണ്‍ഗ്രസും സര്‍ക്കാരുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി പ്രതീകരിച്ചു.കട്ടപ്പനയിലും ,താമരശ്ശേരിയിലും അടക്കം നിരവധി മലയോര കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.കട്ടപ്പനയില്‍ കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ രാത്രിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തീയിട്ടു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ പിന്നെ നിയമ ഭേദഗതിയൊന്നും വരില്ലെന്ന് ഉറപ്പുള്ളപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് വിശ്വാസത്തില്‍ എടുക്കാനാവില്ലെന്നു താമരശ്ശേരി രൂപത വ്യക്തമാക്കി.p c george

കേരളാ കോണ്‍ഗ്രസ് സംഭവഗതികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ ഉച്ചകഴിഞ്ഞ് യോഗം ചേരും.ഇന്ന് കോണ്‍ഗ്രസുമായി നടത്താനിരുന്ന ഉഭയ കക്ഷി ചര്‍ച്ചകള്‍ കേരളാ കോണ്‍ഗ്രസ് റദ്ധാക്കിയിരുന്നു.പാര്‍ട്ടി അംഗീകാരത്തോടെ നാളെ ചീഫ് വീപ്പ് സ്ഥാനം രാജി വെയ്ക്കുമെന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു

Scroll To Top