Saturday December 03, 2016
Latest Updates

മലയാളി വോട്ടര്‍മാരെ തേടി ഗാര്‍ഡ വീടുകളിലെത്തി;വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ വന്‍വിജയം 

മലയാളി വോട്ടര്‍മാരെ തേടി ഗാര്‍ഡ വീടുകളിലെത്തി;വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ വന്‍വിജയം 

ഡബ്ലിന്‍:തിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരെ തേടി സ്ഥാനാര്‍ഥികള്‍ വീടുകള്‍ തോറും കയറിയിറങ്ങുക സ്വാഭാവികമാണ്.പക്ഷെ ഡബ്ലിനിലെ ബ്ലാക്ക്‌റോക്ക് മേഖലയില്‍ ഇന്നലെ വോട്ടര്‍മാരെ തേടിയിറങ്ങിയത് ഗാര്‍ഡാ സംഘമാണ്.

ബ്ലാക്ക് റോക്ക് മലയാളികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ ക്യാമ്പിലായിരുന്നു ഏവരെയും അമ്പരപ്പിച്ച രംഗങ്ങളുണ്ടായത്.വ്യക്തി പരമായ കാരണങ്ങളാല്‍ ക്യാമ്പില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് സംഘാടകരെ അറിയിച്ചവരുടെ വീടുകളില്‍ പോയി രജിസ്‌ട്രേഷന്‍ നടത്തികൊടുക്കാന്‍ ഗാര്‍ഡ സന്നദ്ധമാവുകയായിരുന്നു.തുടര്‍ന്ന് ഒരു സര്‍ജ്ജന്റ്റിന്റെ നേതൃത്വത്തിലുള്ള ഗാര്‍ഡ സംഘം വീടുകളിലും എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തികൊടുത്തു.vr 1

ബ്ലാക്ക് റോക്ക് സെന്റ് ആന്‍ഡ്രൂസ് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ നൂറിലധികം പേര്‍ പങ്കെടുത്തു.പ്രദേശത്ത് മത്സരിക്കുന്ന ഏതാനം സ്ഥാനാര്‍ഥികളും മലയാളികളുടെ പിന്തുണ നേടി എത്തിയിരുന്നു.ഓട്ട്‌ലാന്‍ഡ്‌സ് മലയാളി കമ്മ്യൂണിറ്റി , സെന്റ് വിന്‍സന്റ്‌സ് മാസ് സെന്റര്‍,എന്നിവരുടെ പിന്തുണയോടെയാണ് കാമ്പയില്‍ സംഘടിപ്പിച്ചത്.

ഇന്നാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര്‍ ചേര്‍ക്കേണ്ട അവസാന തിയതി

Scroll To Top