Wednesday December 07, 2016
Latest Updates

മലയാളി വൈദികനെ കൊന്ന സംഭവത്തില്‍ അഞ്ചു വൈദികര്‍ കുറ്റക്കാര്‍

മലയാളി വൈദികനെ കൊന്ന സംഭവത്തില്‍ അഞ്ചു വൈദികര്‍ കുറ്റക്കാര്‍

ബാംഗ്ലൂര്‍: ബാംഗ്‌ളൂരിലെ സെമിനാരിയില്‍ മലയാളി വൈദികന്‍ ഡോ. കെജെ തോമസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് വൈദികര്‍ കുറ്റക്കാര്‍. ബാംഗ്‌ളൂരിലെ അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച 530 പേജുള്ള കുറ്റപത്രത്തിലാണ് അഞ്ച് വൈദികര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനാണ് മല്ലേശ്വരം സെന്റ് പീറ്റേഴ്‌സ് സെമിനാരിയിലെ റെക്ടറും മുതിര്‍ന്നവൈദികനുമായ ഏറ്റുമാനൂര്‍ കൊടുവന്താനം കൊച്ചുപുരയില്‍ ഡോ. കെ.ജെ. തോമസിനെ (64) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ വൈദികരായ  ഏലിയാസ് ഡാനിയേല്‍, വില്യം പാട്രിക് എന്നിവരെയും  വൈദിക വിദ്യാര്‍ഥി പീറ്റര്‍ എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നു. മൂവരും തമിഴ്‌നാട് സ്വദേശികളാണ്.

കേസില്‍ സംശയിക്കപ്പെടുന്ന ഫ്രാന്‍സിസ്, സ്വാമി എന്നീ വൈദികര്‍ ഒളിവിലാണ്. ഇവരെക്കൂടി ചേര്‍ത്തണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളായ വൈദികര്‍ സെമിനാരിയില്‍ നിന്ന് രേഖകള്‍ കൈക്കലാക്കാനുള്ള ശ്രമം വൈദികന്‍ കണ്ടുപിടിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

Scroll To Top