Sunday December 11, 2016
Latest Updates

മലയാളി മഹോത്സവത്തില്‍ ഡബ്ല്യൂ എം സി ഗ്ലോബല്‍ ചെയര്‍മാന്‍ പങ്കെടുക്കും

മലയാളി മഹോത്സവത്തില്‍ ഡബ്ല്യൂ എം സി ഗ്ലോബല്‍ ചെയര്‍മാന്‍ പങ്കെടുക്കും

ഡബ്ലിന്‍ :വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഗ്ലോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു.വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സും കോര്‍ക്കും യൂണിറ്റും നേതൃത്വം നല്‍കുന്ന മലയാളി മഹോത്സവത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം അയര്‍ ലണ്ടിലെത്തുന്നത്. 1995 ല്‍ രൂപമെടുത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ ലോകത്തെ 40 രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു.ഇതാദ്യമായാണ് വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഗ്ലോബല്‍ ചെയര്‍മാന്‍ അയര്‍ലണ്ടില്‍ എത്തുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ ടി എന്‍ .ശേഷന്‍ ,ഡോ .ഡി ബാബു പോള്‍ ,പദ്മവിഭൂഷന്‍ ജോര്‍ജ് സുദര്‍ശന്‍ തുടങ്ങിവരെ തുടര്‍ന്ന് ഡബ്ല്യൂ എം സി യുടെ ഏഴാമത്തെ ചെയര്‍മാനാണ് ജോളി തടത്തില്‍

ഗ്ലോബല്‍ ചെയര്‍മാന്‍ ജോളി തടത്തിലിനൊപ്പം (ജര്‍മ്മനി), പി.ആര്‍.ഒ ഡോ.ജോര്‍ജ്ജ് കാക്കനാട്ട് (യു.എസ്.എ), ജര്‍മ്മന്‍ പ്രോവിന്‍സ് സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ എന്നിവരും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായി പങ്കെടുക്കുമെന്ന് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, പ്രോവിന്‍സ് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, പ്രസിഡന്റ് ദീപു ശ്രീധര്‍,സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ട്രഷറര്‍ തോമസ് മാത്യു എന്നിവര്‍ അറിയിച്ചു.

മലയാളി മഹോത്സവം ഡിസംബര്‍ 7 ന് പാമേഴ്‌സ്ടൗണ്‍ സെ.ലോര്‍ക്കാന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 ന് ആരംഭിക്കും.

മിസ്സ് മലയാളി അയര്‍ലണ്ട് മത്സരം, പ്രതിഭാസംഗമം, കലാമേള എന്നിവ മഹോത്സവത്തിന് മാറ്റ് കൂട്ടും.ജോണ്‍സണ്‍ ചക്കാലയ്ക്കല്‍, ബിജു പള്ളിക്കര എന്നിവര്‍ കണ്‍വീനര്‍മാരായി 101 അംഗ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.മലയാളി മഹോത്സവത്തിനുള്ള പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷൈബു കൊച്ചിന്‍ 0876945124
ഷാജു കുര്യന്‍ 0894885109
ഹാരി തോമസ് 0879769468
സണ്ണി പാലയ്ക്കത്തടത്തില്‍ 0877443057
സുനില്‍ ഫ്രാന്‍സീസ് 0894893009
ജോര്‍ജ്ജ് പുറപ്പന്താനം 0879496521
മനോജ് ജേക്കബ്ബ് 0872165800
ജിജോ പീടികമല 0870690444
സണ്ണി ഇളംകുളത്ത് 0872746830
ജോസ് കോലംകുഴി 0871339026

Scroll To Top