Friday December 09, 2016
Latest Updates

മലയാളി മഹോത്സവത്തിന് ഡബ്ലിന്‍ ഒരുങ്ങുന്നു :മിസ് അയര്‍ലണ്ട് മത്സരവും കലാസന്ധ്യയും ഒരുക്കി ഡബ്ല്യൂ എം സി

മലയാളി മഹോത്സവത്തിന് ഡബ്ലിന്‍ ഒരുങ്ങുന്നു :മിസ് അയര്‍ലണ്ട് മത്സരവും കലാസന്ധ്യയും ഒരുക്കി ഡബ്ല്യൂ എം സി

ഡബ്ലിന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെയൂം കോര്‍ക്ക് യൂണിറ്റിന്റെയും നേതൃത്വത്തില്‍ മലയാളി മഹോത്സവം ഡബ്ലിനില്‍ നടത്തും. ഡിസംബര്‍ ഏഴിനു വൈകിട്ടു നാലു മുതല്‍ രാത്രി ഒമ്പതു വരെ പാമേഴ്ടൗണ്‍ സെന്റ് ലാര്‍ക്കന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

മിസ് മലയാളി അയര്‍ലണ്ട് മത്സരം, പ്രതിഭാസംഗമം, നൂറോളം കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന കലാസന്ധ്യ എന്നിവ മഹോത്സവത്തിന്റെ മുഖ്യാകര്‍ഷണമാണ്. ഡബ്ലിനില്‍ നടക്കുന്ന ഏറ്റവും വലിയ മഹാമേളയായി മഹോത്സവം മാറുമെന്ന് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, പ്രസിഡന്റ് ദീപു ശ്രീധര്‍ , സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ , ട്രഷറര്‍ തോമസ് മാത്യു, കോര്‍ക്ക് യൂണിറ്റ് പ്രസിഡന്റ് ഹാരി തോമസ്, ചെയര്‍മാന്‍ ജോസഫ് ജോസഫ്, സെക്രട്ടറി ലിജോ, ട്രഷററും യൂറോപ്യന്‍ വൈസ് പ്രസിഡന്റുമായ ഷാജു കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.

മഹോത്സവത്തിന്റെ വിജയത്തിനായി ജോണ്‍സണ്‍ ചക്കാലയ്ക്കല്‍ , ബിജു പള്ളിക്കര എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ ോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, വൈസ് ചെയര്‍മാന്‍ മനോജ് ജേക്കബ്, വൈസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ മത്തായി, യൂറോപ്പ് കോ ഓര്‍ഡിനേറ്റര്‍ അലക്‌സ് ചെമ്പിത്താനം, യൂത്ത്‌സെക്രട്ടറി നോബിള്‍ , സണ്ണി ഈരംകുളത്ത് എന്നിവര്‍ പ്രസംഗിച്ചു.like-and-share

Scroll To Top