Saturday December 03, 2016
Latest Updates

മലയാളി മഹോത്സവം കലയുടെ മഹാമാമാങ്കമായി :രേഷ്മ റാണി ‘മിസ് മലയാളി അയര്‍ലണ്ട്’

മലയാളി മഹോത്സവം കലയുടെ മഹാമാമാങ്കമായി :രേഷ്മ റാണി ‘മിസ് മലയാളി അയര്‍ലണ്ട്’

ഡബ്‌ളിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെയും കോര്‍ക്ക് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ മലയാളി മഹോത്സവം പ്രൌഡഗംഭീരമായി.

അയര്‍ലണ്ട് മലയാളികളെ പുളകച്ചാര്‍ത്തണിയിച്ച മഹോത്സവത്തിന് ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് തിരിതെളിച്ചുwmc inau

പ്രൊവിന്‍സ് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡബ്‌ള്യുഎംസി ഗ്‌ളോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ (ജര്‍മനി) സൗത്ത് ഡബ്‌ളിന്‍ ഡെപ്യൂട്ടി മേയര്‍ എയ്മണ്‍ ടഫി , ഐറിഷ് പാര്‍ലമെന്റംഗം ജോനാ ടഫി ,ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട് ,ട്രഷറര്‍ തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു .പ്രൊവിന്‍സ് പ്രസിഡണ്ട് ദീപു ശ്രീധര്‍ സ്വാഗതവും സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ നന്ദിയും പറഞ്ഞു.

അന്തരിച്ച നെല്‍സന്‍ മണ്ടേലയോടുള്ള ആദര സൂചകമായി ഒരു മിനുട്ട് മൗനം ആചരിച്ച ശേഷമാണ് യോഗം ആരംഭിച്ചത്.rshma

തുടര്‍ന്ന് നടന്ന മിസ്സ് മലയാളി അയര്‍ലണ്ട് മത്സരം ഡബ്ല്യൂ എം സി ഗ്ലോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ ഉത്ഘാടനം ചെയ്തു.ഡിസംബര്‍ 28 ന് കൊച്ചിയിലെ ഗോകുലം കണ്‍വന്‍ ഷന്‍ സെന്ററില്‍ നടക്കുന്ന ‘ഗ്രാന്റ് ഫിനാലെ ‘യില്‍ അന്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജൂനിയര്‍ സെര്‍റ്റ് ,സീനിയര്‍ സെര്‍റ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ വെച്ചു ആദരിച്ചു മെമന്റോ നല്‍കി .wmc amb

മിസ് മലയാളി അയര്‍ലണ്ടായി തിരഞ്ഞെടുക്കപ്പെട്ട രേഷ്മ റാണിയെ ,ഇന്ത്യന്‍ അമ്പാസിഡര്‍ പ്രത്യേകം അഭിനന്ദിച്ചു.

അയര്‍ലണ്ടിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിന് പേര്‍ മലയാളി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.പ്രവാസി മലയാളികള്‍ക്ക് എന്നെന്നും കാത്തു സൂക്ഷിക്കാനുള്ള മനോഹര അനുഭവമായിരുന്നു മലയാളി മഹോത്സവം .

ഭരതനാട്യം ,മോഹിനിയാട്ടം ,ഒപ്പന,കുച്ചിപ്പിടി ,സംഘ നൃത്തങ്ങള്‍ എന്നിവയും ,വിധി കര്‍ത്താക്കള്‍ കൂടിയായിരുന്ന ഹണി ജോര്‍ജ് ,ലീന സേന ഗുപ്ത,വിവേക് ഭാസ്‌കര്‍ ,കോ ഓര്‍ഡിനേറ്റര്‍ ആന്‍ രാജ് എന്നിവരും അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സും സദസ്സിനെ ഇളക്കി മറിച്ചു .

ജോണ്‍സണ്‍ ചക്കാലക്കല്‍, ബിജു പള്ളിക്കര ,കോര്‍ക്ക് യൂനിറ്റ് പ്രസിഡണ്ട് ഹാരി തോമസ് എന്നിവര്‍ ചടങ്ങുകളുടെ കോ ഓര്‍ഡിനേറ്റര്‍മാര്‍ ആയിരുന്നു.ജയന്‍ തോമസ് .സോഫി ലിജോ ,രാജി ഡോമിനിക്ക് എന്നിവര്‍ അവതാരകരായി തിളങ്ങി.

ജിഞ്ചര്‍ റസ്‌റ്റോറന്റ്റായിരുന്നു ഡിന്നര്‍ ഒരുക്കിയത്

മലയാളി മഹോത്സവം ഒരു വന്‍വിജയമാക്കിയ എല്ലാവര്‍ക്കും വേള്‍ഡ് മലയാളി കൗണ്‍സില്‍ നന്ദിയര്‍പ്പിച്ചു.1441280_10200280142606400_1892367765_n1476387_10200273617883286_444305123_n

Scroll To Top