Friday December 09, 2016
Latest Updates

മലയാളി മറക്കില്ലാത്ത മധുര സംഗീതം

rmashകേരളത്തിന്റെ ദേശീയസംഗീതത്തിന്റെ ജനകീയമായ ആഴങ്ങളെ ചലച്ചിത്രഗാനങ്ങളുടെ ഉന്നതശൃഗങ്ങളാക്കി ലോകത്തിന് നല്‍കിയ മഹാകാവ്യകാരനായിരുന്നു കെ.രാഘവന്‍ മാസ്റ്റര്‍. .മലയാളത്തില്‍ ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നും കടമെടുത്ത ശീലുകള്‍ നിലവിലുണ്ടായ സമയത്ത് മലയാളത്തിനു മാത്രമായി സംഗീതം പകര്‍ന്നു നല്‍കിയ വ്യക്തിയായിരുന്നു രാഘവന്‍ മാഷ്.

മലയാളിമനസുകളിലേക്ക് എക്കാലവുമോര്‍ക്കാന്‍ ഒരായിരം മധുരഗീതികള്‍ പകര്‍ന്ന സംഗീതകാരന്‍ . പൊന്‍കുന്നം വര്‍ക്കിയുടെ കതിരുകാണാക്കിളി, പുള്ളിമാന്‍ എന്നിവ ആയിരുന്നു ആദ്യചിത്രങ്ങള്‍ . ഇവരണ്ടും പുറത്തിറങ്ങിയില്ല. 1954 ല്‍ പുറത്തിറങ്ങിയനീലക്കുയിലൂടെയാണ് ആസംഗീതം മലയാളികള്‍ ആസ്വദിച്ചുതുടങ്ങിയത്. നിലക്കുയിലിലെ കായലരികത്ത് വളയെറിഞ്ഞപ്പോള്‍ എന്നഗാനം സൂപ്പര്‍ഹിറ്റായി. ഈ ഗാനം പാടിയതും അദ്ദേഹമായിരുന്നു.

മമ്മുട്ടിയുടെ പുറത്തറങ്ങാനിരിക്കുന്ന ബാല്യകാലസഖിയിലേത് അടക്കം 60 ലേറ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. അപ്പോഴും പറഞ്ഞില്ലെ പോരെണ്ടാന്ന് എന്നഗാനം സ്വന്തം സംഗീതത്തില്‍ ആലപിച്ചത് അദ്ദേഹമായിരുന്നു. കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് റഷ്യയില്‍ നിന്നുള്ള സാംസ്‌കാരിക സംഘത്തിന് നല്‍കിയ സ്വീകരണ ചടങ്ങിലാണ് രാഘവന്‍ മാസ്റ്റര്‍ ഈ ഗാനം അവതരിപ്പിച്ചത്. തിക്കോടിയന്‍ രചിച്ച ഈ ഗാനം പിന്നീട് പി എന്‍ മേനോന്റെ കടമ്പ എന്ന ചിത്രത്തില്‍ പുനരാവിഷ്‌കരിച്ചു.

കേരളത്തിന്റെ മഹാ കലാകാരന്റെ പാവന സ്മരണയ്ക്ക് മുന്‍പില്‍ അയര്‍ലണ്ടിലെ എല്ലാ മലയാളികള്‍ക്ക് വേണ്ടിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പ്രധാന ഗാനങ്ങളുടെ ഒരു സമാഹാരം ഇവിടെ സമര്‍പ്പിക്കുകയാണ്.തലമുറകള്‍ മാറിപ്പോയാലും മലയാളി മറക്കാന്‍ ഇടയില്ലാത്ത മധുരഗാനങ്ങള്‍ !
like-and-share

 

Scroll To Top