Saturday December 03, 2016
Latest Updates

മലയാളി നഴ്‌സുമാരെ മൊസൂളിലേക്ക് കൊണ്ടുപോയി; ബോംബാക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

മലയാളി നഴ്‌സുമാരെ മൊസൂളിലേക്ക് കൊണ്ടുപോയി; ബോംബാക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. മലയാളി നഴ്‌സുമാരെ തിക്രിത്തില്‍ മൊസൂളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഇതിനിടെ നഴ്‌സുമാരുടെ സംഘത്തിനു നേരെ ആക്രമണമുണ്ടായതായും രണ്ട് നഴ്‌സുമാര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ല. തിക്രിത്തിലെ 46 മലയാളി നഴ്‌സുമാരും ഇപ്പോള്‍ ഒരുമിച്ചാണ് ഉള്ളത്.

5461 എന്ന ഒരു ചുവപ്പ് കലര്‍ന്ന ബ്ലാക്ക് കളര്‍ ബസ്സിലാണ് ഭീകരര്‍ മുഴുവന്‍ നഴ്‌സുമാരെയും കൊണ്ട് പോകുന്നതെന്ന് യുഎന്‍എ ഭാരവാഹികളുമായി ബന്ധപ്പെട്ട നഴ്‌സുമാര്‍ പറഞ്ഞു. ഇപ്പോള്‍ അവരുടെ ബസ് തിക്രിത്തില്‍ നിന്നും 70 സാ അകലെ കുര്‍ക്ക് എന്ന സ്ഥലത്ത് എത്തിയാതായും നഴ്‌സുമാര്‍ വിവരം നല്‍കി. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യാന്‍ ഭീകരര്‍ നഴ്‌സുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തീവ്രവാദികളോടൊപ്പം പോകാന്‍ എംബസ്സിയും നിര്‍ദ്ദേശം നല്‍കിയതായി മലയാളി നഴ്‌സുമാര്‍ പറഞ്ഞു. മലയാളികളുടെ മോചനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കാണാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് നഴ്‌സുമാരെ മൊസൂളിലേക്ക് കൊണ്ട് പോയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

Scroll To Top