Sunday December 04, 2016
Latest Updates

മലയാളി നഴ്‌സുമാരെ ആക്ഷേപിച്ച കുമാര്‍ ബിശ്വാസ് ആര്‍ എസ് എസിനെ ന്യായീകരിച്ച് രംഗത്ത്

മലയാളി നഴ്‌സുമാരെ ആക്ഷേപിച്ച കുമാര്‍ ബിശ്വാസ് ആര്‍ എസ് എസിനെ ന്യായീകരിച്ച് രംഗത്ത്

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന പഴയ വാഗ്ദാനം വീണ്ടും ഉയര്‍ത്തി ബി ജെ പി പ്രകടനപത്രിക പുറത്തിറക്കിയ ദിവസം തന്നെ ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസ് നേതാവ് ആര്‍ എസ് എസിനെ ന്യായികരിച്ച് രംഗത്തെത്തിയത് വിവാദമാവുന്നു.

മലയാളി നഴ്‌സുമാര്‍ക്കെതിരെ ലൈംഗികച്ചുവയുള്ള വംശീയ പരാമര്‍ശം നടത്തി വിവാദത്തിലായ കുമാര്‍ വിശ്വാസ് ആര്‍ എസ് എസിനെ പുകഴ്ത്തി രംഗത്തെത്തിയത് പരെക്കെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.ആര്‍ എസ് എസിന് വര്‍ഗീയ സ്വഭാവം ഇല്ലെന്നാണ് കുമാര്‍ വിശ്വാസിന്റെ അഭിപ്രായം. ആര്‍ എസ് എസില്‍ വര്‍ഗീയത ആരോപിക്കുന്നത് അസംതൃപ്തരായ കോണ്‍ഗ്രസുകാരാണെന്ന് കുമാര്‍ വിശ്വാസ് പറഞ്ഞു. കോണ്‍ഗ്രസിനേക്കാള്‍ മെച്ചം ബി.ജെ.പിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസിന്റെ അച്ചടക്കം, റിപ്പബ്‌ളിക് ദിന പരേഡിലെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കുമാര്‍ വിശ്വാസ് ആര്‍ എസ് എസിനെ പുകഴ്ത്തിയത്. സംഘപരിവാര്‍ നേതാക്കള്‍ ആര്‍ എസ് എസിനെ മഹത്വവല്ക്കരിക്കാന്‍ പറയുന്നതും ഇതേ കാര്യങ്ങള്‍ തന്നെയാണ്. കൂടാതെ അമേഠിയില്‍ കുമാര്‍ വിശ്വാസിന്റെ പ്രചാരണ യോഗങ്ങളില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്. എന്തായാലും രാഹുലിനെതിരെ വലിയ താര പരിവേഷം നല്കി എഎപി അവതരിപ്പിച്ച സ്ഥാനാര്‍ത്ഥി പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്.

ഏക ഭാരതം ,ശ്രേഷ്ഠ ഭാരതം,എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യം മുഖമുദ്രയാക്കിയാണ് ബി ജെ പി പ്രകടനപത്രിക പുറത്തിറക്കിയത്

Scroll To Top