Thursday December 08, 2016
Latest Updates

മലയാളി നഴ്‌സുമാരെ അധിക്ഷേപിച്ച സംഭവം: കുമാര്‍ വിശ്വാസ് മാപ്പു പറഞ്ഞു

മലയാളി നഴ്‌സുമാരെ അധിക്ഷേപിച്ച സംഭവം: കുമാര്‍ വിശ്വാസ് മാപ്പു പറഞ്ഞു

കൊച്ചി: മലയാളി നഴ്‌സുമാരെ വംശീയമായി അധിക്ഷേപിച്ച് എ.എ.പി ഉന്നതാധികാര സമിതി നേതാവ് കുമാര്‍ വിശ്വാസ് നടത്തിയ പ്രസംഗത്തിന് അദ്ദേഹം മാപ്പു പറഞ്ഞു. മലയാളി സൃഹൃത്തുക്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി എ.എ.പി കേരള ഘടകത്തിന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

കുമാര്‍ വിശ്വാസിനെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി എ.എ.പി തലവനും ഡല്‍ഹി മുഖ്യ മന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനു കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. 2010 ല്‍ ഉത്തരേന്ത്യയില്‍ നടന്ന പ്രസംഗമാണ് വിവാദമായത്. മലയാളി നഴ്‌സുമാരെ സിസ്റ്ററെന്നു വിളിക്കാന്‍ തോന്നില്ലെന്ന തരത്തിലുള്ള രീതിയിലാണ് അദ്ദേഹം പ്രസംഗിച്ചത്.

യൂ ട്യൂബില്‍ പ്രസംഗം വന്നതോടെയാണ് കേരളത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. മഹിളാ കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ അദ്ദേഹത്തിനെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു

Scroll To Top