Thursday December 08, 2016
Latest Updates

മലയാളി നഴ്‌സിനെ കൊന്ന സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപണം

മലയാളി നഴ്‌സിനെ കൊന്ന സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ മലയാളി നഴ്‌സിനെ കൊന്ന സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ബന്ധുക്കള്‍. കഴിഞ്ഞ മെയ് 29നാണ് ഡല്‍ഹിയിലെ പശ്ചിംഗഹാറിലെ വീടിനുള്ളില്‍ ഗര്‍ഭിണിയായ മലയാളി യുവതി പ്രിന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഷൈജു പ്രിന്‍സിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി എന്നാണു ആരോപണം.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു ഷൈജു പ്രിന്‌സിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഈ കേസില്‍ ആരോപണ വിധേയരായവരെ നാട്ടിലേക്ക് രക്ഷപെടാന്‍ ഡല്‍ഹി പോലീസ് സഹായിച്ചുവെന്നാണ് ആരോപണം. ഒരു മലയാളി പോലീസുകാരനാണ് ഷൈജുവിനെയും കുടുംബത്തെയും സഹായിക്കുന്നതെന്നനു പ്രിന്‍സിയുടെ ബന്ധുക്കളുടെ ആരോപണം.

സ്ത്രീധന നിരോധന നിയപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയും ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറായിട്ടില്ല. ഇത് തീഹാര്‍ ജയിലില്‍ കഴിയുന്ന ഷൈജുവിനു ജാമ്യം ലഭിക്കാന്‍ സഹായകമാകുമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Scroll To Top