Friday December 02, 2016
Latest Updates

മലയാളി താരം സഞ്ജു സാംസണ്‍ അണ്ടര്‍ 23 ഇന്ത്യന്‍ ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

മലയാളി താരം സഞ്ജു സാംസണ്‍ അണ്ടര്‍ 23 ഇന്ത്യന്‍ ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ അണ്ടര്‍  23 ഇന്ത്യന്‍ ടീമിനെ കണ്ടത്തൊനുള്ള ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സഞ്ജുവിനെ കൂടാതെ മറ്റൊരു മലയാളി താരമായ അഭിഷേക് മോഹനും ടീം ക്യാമ്പില്‍ ഇടം നേടിയിട്ടുണ്ട്. ജൂണ്‍ അഞ്ചു മുതല്‍ 30 വരെയാണ് ക്യാമ്പ്. ഐപിഎല്ലിലെയും അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെയും പ്രകടനമാണ് സഞ്ജുവിന് അണ്ടര്‍ 23 ടീമിലേക്ക് ഇടം നേടിക്കൊടുത്തത്.

ഉടന്‍ തന്നെ ഇന്ത്യയുടെ സീനിയര്‍ ടീമില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സഞ്ജു ഈ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 265 റണ്‍സ് നേടിയിട്ടുണ്ട്.സഞ്ജുവിനെ കൂടാതെ ടീമില്‍ ഇടം നേടിയ അഭിഷേക് മോഹന്‍ ഫാസ്റ്റ് ബൌളറാണ്. അണ്ടര്‍ 25 സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനു വേണ്ടി കളിച്ച ഫാസ്റ്റ് ബൗളറായ അഭിഷേക് മോഹന്‍ 39 വിക്കറ്റുകളുമായി രാജ്യത്തെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ എന്ന ഖ്യാതിയോടെയാണ് ക്യാമ്പില്‍ എത്തുന്നത്.

Scroll To Top