Thursday December 08, 2016
Latest Updates

മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്ത്യ എ ടീമില്‍

മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്ത്യ എ ടീമില്‍

ലയാളി താരം സഞ്ജു വി സാംസണ്‍ ഇന്ത്യ എ ടീമില്‍ ഇടം നേടി. ഓസീസ് പര്യടനത്തിനുള്ള ടീമിലാണ് സഞ്ജു ഇടം നേടിയത്. രോഹിത് ശര്‍മയാണ് ടീം ക്യാപ്റ്റന്‍. ഏകദിന ടീമിലാണ് സഞ്ജു ഉള്‍പ്പെട്ടിട്ടുളളത്. ജൂലൈയിലാണ് ഇന്ത്യ എ ടീമിന്റെ ഓസീസ് പര്യടനം. നാല് ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന ടൂര്‍ണമെന്!റിനു ശേഷം രണ്ടു ചതുര്‍ദിന മത്സരങ്ങളും നടക്കും.

എന്നാല്‍ ചതുര്‍ദിന ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ടീമില്‍ മറ്റൊരു മലയാളി താരമായ കരുണ നായര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചതുര്‍ദിന ടീമിനെ നയിക്കുന്നത് മനോജ് തിവാരിയാണ്. ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന സഞ്ഞുവിനു ഈ മത്സരങ്ങള്‍ നിര്‍ണ്ണായകമാകും. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സഞ്ജു സാംസണ് ഇന്ത്യ എ ടീമിലേക്ക് വഴി തുറന്നത്.

Scroll To Top