Sunday December 11, 2016
Latest Updates

മലയാളി താരം രഞ്ജിത്ത് മഹേശ്വരി ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് വാഡ

മലയാളി താരം രഞ്ജിത്ത് മഹേശ്വരി ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് വാഡ

ന്യൂഡല്‍ഹി: മലയാളി ട്രിപ്പില്‍ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ച് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വാഡ. സായിയും ഇക്കാര്യം സ്ഥിരീകരിച്ചു. 20102012 കാലഘട്ടത്തില്‍ രഞ്ജിത്ത്  ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്നാണു ആരോപണം ഉയര്‍ന്നത്.

രഞ്ജിത്ത് മഹേസ്വരിക്ക് അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനെതിരെ നവ കേരളം എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് രഞ്ജിത്ത് ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന ആരോപണം തള്ളിക്കളഞ്ഞത്. എന്നാല്‍ രഞ്ജിത്തിനു അര്‍ജുന അവാര്‍ഡ് നിഷേധിച്ചത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തൃപ്തികരമായ വിശദീകരണം നല്കിയിട്ടില്ല.

നാളെ കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് മഹേശ്വരിയെ അര്‍ജുന അവാര്‍ഡിന് പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷ വ്യക്തമായ കാരണം പറയാതെ ഒഴിവാക്കുകയായിരുന്നു. ഈ വര്‍ഷവും പുരസ്‌ക്കാരത്തിനായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ രഞ്ജിത്ത് മഹേശ്വരിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അത്‌ലറ്റിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് രഞ്ജിത്ത് മഹേശ്വരിയുടെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെ ഉത്തേജകം ഉപയോഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് മൂന്ന് മാസം വിലക്കേര്‍പ്പെടുത്തിയതിനെ രഞ്ജിത് ചോദ്യം ചെയ്തില്ലെന്ന തൊടുന്യായം പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ രഞ്ജിത്ത് മഹേശ്വരിക്ക് പുരസ്‌കാരം നിഷേധിച്ചത്.

 

Scroll To Top