Saturday December 10, 2016
Latest Updates

മലയാളി കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവം; മാവോയിസ്റ്റുകള്‍ കുറ്റം സമ്മതിച്ചു

മലയാളി കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവം; മാവോയിസ്റ്റുകള്‍ കുറ്റം സമ്മതിച്ചു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ മലയാളി കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ മാവോയിസ്റ്റുകള്‍ കുറ്റം സമ്മതിച്ചതായി ജാര്‍ഖണ്ഡ് പോലീസ്. കഴിഞ്ഞ ദിവസം പിടിയിലായ സുഖ്‌ലാല്‍ മര്‍മു എന്ന മാവോയിസ്റ്റ് നേതാവാണ് മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ വല്‍സ ജോണിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സമ്മതിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് ജാര്‍ഖണ്ഡ് പോലീസ് അറിയിച്ചു.

2011 നവംബര്‍ 15 നാണ് കൊച്ചി വാഴക്കാല മലമേല്‍ വീട്ടില്‍ സിസ്റ്റര്‍ വല്‍സ ജോണ്‍ മരിച്ചത്. മാരകായുധങ്ങളുമായി ഇവരുടെ താമസ സ്ഥലത്ത് എത്തിയ അമ്പതോളം ആളുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തിലെ പങ്കാളിത്തമാണ് മാവോയിസ്റ്റ് നേതാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്.

സിസ്റ്റര്‍ വല്‍സ ജോണ്‍ പന്ത്രണ്ട് വര്‍ഷമായി പാകൂര്‍ ജില്ലയിലെ സാന്താള്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി വിഭാഗത്തിന് വേണ്ടി സേവനം ചെയ്തുവരികയായിരുന്നു. ഇതിനിടെ പ്രദേശത്തെ കല്‍ക്കരി ഖനി മാഫിയയില്‍ നിന്ന് പ്രദേശവാസികള്‍ക്ക് നീതി ലഭിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലും സിസ്റ്റര്‍ വ്യാപൃതയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Scroll To Top