Monday December 05, 2016
Latest Updates

മലയാളി എന്തിനാണ് വില്ലെഴുതുന്നത് ?

മലയാളി എന്തിനാണ് വില്ലെഴുതുന്നത് ?

ഡബ്ലിന്‍ :പുതിയതായി ഐറിഷ് സിറ്റിസണ്‍ ഷിപ്പ് നേടുന്ന മലയാളികള്‍ അടക്കമുള്ളവര്‍ ഈ രാജ്യത്തിന്റെ നിയമ സംവിധാനത്തേയും കീഴ് വഴക്കങ്ങളെ കുറിച്ചും ഇത്തിരിയെങ്കിലും പഠിച്ചിരിക്കുന്നത് നന്നായിരിക്കും .അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒസ്യത്ത്(വില്ല് ) ,പ്രായപൂര്‍ത്തിയായവരില്‍ മൂന്നില്‍ ഒരാള്‍ മാത്രമാണ് വില്ലെഴുതാന്‍ സമയം കണ്ടെത്തുന്നതെന്ന് പുതിയ പഠനം. നിയമപരമായി ഒരുപാട് പ്രശ്‌നങ്ങള്‍ ഭാവിയില്‍ നേരിടേണ്ടിവരുമെന്ന് ഇവര ആലോചിക്കുന്നതേ ഇല്ല.
വില്ല് എഴുതാതെ മരണപ്പെടുകയാണെങ്കില്‍ കുടുംബം നിയമപ്രശ്‌നങ്ങളില്‍ അകപ്പെടേണ്ടി വരുമെന്ന് നിയമവിദഗ്ദ്ധന്‍ വ്യക്തമാക്കി.
ഇപ്പോള്‍ വില്ലെഴുതാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് വക്കീലിനെ സമീപിച്ച് ഉപദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഒരു വില്ലെഴുതുന്നതിന് വക്കീല്‍ ഫീസായി 50 യൂറോ മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നുള്ളു. 80 ചാരിറ്റബിള്‍ സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന മൈലെഗസി എന്ന സംഘടന ആളുകളെ ചാരിറ്റി പ്രവര്‍ത്തികളിലേക്ക് ആകര്‍ഷിക്കാനും ഇതിനായി പണം സ്വരൂപിക്കാനുമാണ് ഇത്തരം ഒരു പരിപാടി ആസൂത്രണം ചെയ്തത്.
കൂടുതല്‍ ആളുകള്‍ വില്ലെഴുതാന്‍ താല്പര്യം കാണിക്കുകയും ഇതുവഴി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സഹായങ്ങള്‍ നല്‍കുമെന്നുമാണ് മൈലെഗസി വിശ്വസിക്കുന്നത്.
ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് 400 വക്കീലന്‍മാരാണ് തയ്യാറായിരിക്കുന്നത്.
മൈലെഗസി നടത്തിയ പഠനത്തില്‍ 34 ശതമാനം പേര്‍ മാത്രമാണ് വില്ല് എഴുതിയിട്ടുള്ളൂവെന്ന് തെളിഞ്ഞിട്ടുണ്ട്. 35നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ വെറും നാലിലൊന്നുപേര്‍ മാത്രമാണ് നിയമസാധുതയുള്ള രീതിയില്‍ രേഖകള്‍ തയ്യാറാക്കിയിട്ടുള്ളുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ഇത്തരത്തില്‍ വില്ലു തയ്യാറാക്കിയവരില്‍ തന്നെ പത്തിലൊരു വിഭാഗം പേര്‍ മാത്രമാണ് ചാരിറ്റിക്ക് വേണ്ടി സംഭാവനകള്‍ നല്‍കിയിട്ടുള്ളുവെന്ന് മൈലെഗസിയുടെ ‘വിഷ് എ ഫൗണ്ടോഷന്‍’ മേധാവി സൂസന്‍ ഒ’ദ്വയര്‍ പറഞ്ഞു.
വില്ല് എഴുതുന്നതിലൂടെ കുടുംബത്തിന്റെ കെട്ടുപാടുകള്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വക്കീല്‍ ലിയെ മങ്കാന്‍ പറഞ്ഞു. വില്ല് ഇല്ലാതിരിക്കുകയാണെങ്കില്‍ നിയമപരമായും വ്യക്തിപരമായും പലതരം പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കൃത്യമായ നിയമ രേഖയായി വില്ല് ഉണ്ടായാല്‍ പങ്കാളിക്ക് തന്നെ സ്വത്തുവകകള്‍ കൈവശം ലഭിക്കും, എന്നാല്‍ വില്ല് ഇല്ലെങ്കില്‍ പങ്കാളിക്ക് മൂന്നില്‍ രണ്ടുഭാഗവും കുട്ടികള്‍ക്ക് മൂന്നില്‍ ഒരുഭാഗവും ആയിരിക്കും ലഭിക്കുക. ഇത് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നും മങ്കന്‍ കൂട്ടിച്ചേര്‍ത്തു.
മൈലെഗസിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ട സൊളിസിറ്റര്‍മാരെയും വ്യക്തികളെയും കുറിച്ചറിയാന്‍ www.bestwill.ie യില്‍ തിരയുക

Scroll To Top