Monday December 05, 2016
Latest Updates

മലയാളിയ്ക്ക് വിദ്യാഭ്യാസത്തെക്കുറിച്ചു ‘വിവര’മില്ലെന്ന് എം എ ബേബി

മലയാളിയ്ക്ക് വിദ്യാഭ്യാസത്തെക്കുറിച്ചു ‘വിവര’മില്ലെന്ന് എം എ ബേബി

ഡബ്ലിന്‍ :പ്രവാസി എവിടെ ജീവിക്കുന്നോ ആ സാഹചര്യങ്ങളിലെ ഭാഷയും സംസ്‌കാരവും ചരിത്രവും പഠിക്കാന്‍ കടപ്പെട്ടവനായിരിക്കണമെന്ന് സി പി ഐ (എം )പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.ഡബ്ലിനില്‍ ‘പ്രവാസി ജീവിതത്തിന്റെ കാണപ്പുറങ്ങള്‍ എന്നാ വിഷയത്തില്‍ പ്രാഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .

നിലവിലുള്ള സാഹചര്യങ്ങളുമായി സമരസപ്പെടുക എന്നതോടൊപ്പം ജനിച്ചു വളര്‍ന്ന സംസ്‌കാരത്തിലെ ശീലങ്ങള്‍ അനുവര്‍ത്തിക്കാനും ,പുതിയ തലമുറയ്ക്ക് കൈമാറാനും തയ്യാറാകണം എന്ന് അദ്ദേഹം പറഞ്ഞു.പുതിയ തലമുറയ്ക്ക് കൃത്യമായ ദിശാ ബോധം നല്‍കേണ്ടത്തിനുള്ള തീരുമാനം മാതാപിതാക്കള്‍ മുന്‍കൂട്ടി കാണണം .ഇന്ത്യന്‍ സംസ്‌കാരവുമില്ല യൂറോപ്യന്‍ സംസ്‌കാരവും അല്ല എന്ന ദയനീയ അവസ്ഥയിലേക്ക് കുട്ടികളെ തള്ളി വിടരുത് എന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ അദ്ദേഹം പ്രവാസികളോട് ആവശ്യപ്പെട്ടു

വിദ്യാഭ്യാസത്തെ കുറിച്ചു മലയാളിക്ക് വേണ്ടത്ര വിവരമില്ല എന്നത് കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ഒരു വെല്ലുവിളിയാണെന്ന് എം എ ബേബി പറഞ്ഞു.’ഇംഗ്ലീഷില്‍ പഠിക്കുകയെന്നതാണ് വിദ്യാഭ്യാസം എന്നതാണ് മലയാളിയുടെ വിചാരം ഏറ്റവും വലിയ സാങ്കേതികശക്തിയുള്ളത് എന്ന് പറയപ്പെടുന്ന രാഷ്ട്രമായ ജര്‍മിനിയില്‍ ഇംഗ്ലീഷില്ല ,ആദ്യമായി റോക്കറ്റ് ബഹിരാകാശത്തു എത്തിച്ച റഷ്യക്കാരും ഇംഗ്ലീഷ് ഭാഷയിലൂടെയല്ല പഠിച്ചത്.നാം എവിടെയായിരുന്നാലും മാതൃഭാഷയെ സ്‌നേഹിക്കാനും നമ്മുടെ സംസ്‌കാരത്തില്‍ വളരാനും ശീലിക്കണമെന്ന് അദ്ദേഹം ഓര്മ്മിപ്പിച്ചു.

കണക്ക് പഠിക്കണമെങ്കില്‍ കണക്ക് എങ്ങനെ പഠിക്കണം എന്നത് കൂടി പഠിക്കണം.അത്തരം ഒരു ശീലം മലയാളികള്‍ക്ക് വിരളമായെ ഉള്ളു. പഠിക്കേണ്ട വഴിയറിയാതെ കണക്കു നേരിട്ട് പഠിക്കുമ്പോഴാണ് തോല്‍വിയുണ്ടാവുന്നത്;.ബേബി പറഞ്ഞു.

ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഇനി കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പഠന ബോധവത്കരണ പദ്ധതി തയാറാക്കുമെന്ന് എം എ ബേബി പറഞ്ഞു.

സോഷ്യലിസം തകര്‍ന്നു എന്ന് പറയുന്നത് മിഥ്യാ ധാരണയാണ്.റഷ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നുവെന്നത് ഭാഗികമായി ശരിയാവാം.പക്ഷെ ലോകത്തിലെ കാപ്പിറ്റലിസ്റ്റ് രാഷ്ട്രങ്ങളിലെ കോടിക്കണക്കിനു ജനങ്ങള്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യവും ആനുകൂല്യങ്ങളും സോഷ്യലിസത്തിന്റെ സംഭാവനയല്ലെന്നു ആരും സമ്മതിക്കതിരിക്കില്ലയെന്നും എം എ ബേബി പറഞ്ഞു..ഗ്ലസ്‌നേസ്തും പെരിസ്‌ട്രോയിക്കയും വഴി തകര്‍ന്നു പോയ കമ്മ്യൂണിസത്തിന് ഭാവിയുണ്ടോ എന്ന സദസ്യരുടെ ചോദ്യത്തിന് ഉത്തരം നല്‍കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.

പഞ്ചാബ് സ്വദേശിയായ ഹര്‍സെവ് ബയിന്‍സ് ആമുഖ പ്രഭാഷണം നടത്തി.അഭിലാഷ് തോമസ് സ്വാഗതവും ബിനു ഡാനിയേല്‍ നന്ദിയും പറഞ്ഞു

Scroll To Top