Sunday December 04, 2016
Latest Updates

മലയാളിയെ റബര്‍ കൃഷി പഠിപ്പിച്ച സായിപ്പ് (വീഡിയോ )

മലയാളിയെ റബര്‍ കൃഷി പഠിപ്പിച്ച സായിപ്പ് (വീഡിയോ )

ഡബ്ലിന്‍:കേരളത്തില്‍ റബര്‍ കൃഷിയ്ക്ക് തുടക്കം കുറിച്ച ജോണ്‍ ജോസഫ് മര്‍ഫിയെ അനുസ്മരിച്ചു കൊണ്ട് റബര്‍ ബോര്‍ഡ് ഡോക്യുമെന്ററി സിഡി പുറത്തിറക്കി.അയര്‍ലണ്ടിലെ ഡബ്ലിനില്‍ ജനിച്ച ജെ ജെ മര്‍ഫി കേരളത്തിനു വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച മനുഷ്യനായിരുന്നു.

കേരളത്തെയും കേരളീയരെയും അളവറ്റു സ്‌നേഹിച്ച മര്‍ഫിയ്ക്ക് കേരളം അര്‍ഹിയ്ക്കുന്ന ആദരം കൊടുത്തിരുന്നില്ലെന്ന പരാതി ചരിത്രത്തെയും,കൃഷിയേയും സ്‌നേഹിക്കുന്നവര്‍ ഉയര്‍ത്തിയിരുന്നു.

ഇന്നലെ കോട്ടയം മുണ്ടക്കയത്തിനടുത്ത ഏന്തയാറ്റില്‍ മര്‍ഫിയുടെ ശവകുടീരത്തില്‍ സ്മാരക ശില സ്ഥാപിക്കുന്ന ചടങ്ങില്‍ വെച്ചു ഡോക്യുമെന്ററിയുടെ പ്രകാശനം റബര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഷീല തോമസ് നിര്‍വഹിച്ചു.ഫാ.പീറ്റര്‍ വിത്സണ്‍ ആദ്യപ്രതി ഏറ്റുവാങ്ങി

Scroll To Top