Monday December 05, 2016
Latest Updates

മലയാളിക്ക് ആശ്വസിക്കാം :തീര്‍ന്നു ,നാണക്കേടിന്റെ മാമാങ്കം

മലയാളിക്ക് ആശ്വസിക്കാം :തീര്‍ന്നു ,നാണക്കേടിന്റെ മാമാങ്കം

മലയാളിക്ക് ആശ്വസിക്കാം :തീര്‍ന്നു ,നാണക്കേടിന്റെ മാമാങ്കംഒടുവില്‍, മലയാളം കുറച്ച് മാത്രം സംസാരിക്കുന്നവരുള്ള മലയാളി ഹൌസിലെ വിജയിയെയും കണ്ടെത്തിക്കഴിഞ്ഞു. ആശ്വസിക്കാം മലയാളിക്ക് .എല്ലാ വൃത്തികേടുകളും ലൈവായി സംപ്രേക്ഷണം ചെയ്യ്തുകൊണ്ടിരുന്ന ‘സൂര്യ ടിവി അവതരിപ്പിച്ച ‘റിയല്‍’ റിയാലിറ്റി ഷോ മലയാളി ഹൗസില്‍ രാഹുല്‍ ഈശ്വറിനെ വിജയിയായി പ്രഖ്യാപിച്ചു. ഇന്നലെ നടന്ന അവസാന റൌണ്ട് പോരാട്ടത്തിലാണ് രാഹുല്‍ വിജയിയായത്.

തുടങ്ങിയത് മുതല്‍ പലതരം വിവാദങ്ങളാല്‍ കേരളക്കര സ്വീകരിച്ച പരിപാടിയായിരുന്നു മലയാളി ഹൗസ്. സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഈ ഷോയില്‍ പങ്കെടുത്തു. ഒരു കുടുംബം പോലെ കഴിഞ്ഞ ഇവര്‍ക്കിടയില്‍ ഒളിച്ചുവെക്കലുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

വീടായാല്‍ പൊട്ടിത്തെറികളും അടിപിടികളും സാധാരണമാണല്ലോ, സന്തോഷവും സങ്കടവും എല്ലാം പങ്കുവച്ച് മലയാളി ഹൗസിനെ വിജയമാക്കി മാറ്റാന്‍ പങ്കെടുത്ത എല്ലാവര്‍ക്കും സാധിച്ചു. സഭ്യതയ്ക്ക് നിരക്കാത്ത വാക്കുകളും പ്രവര്‍ത്തികളും പലരുടെ ഭാഗത്ത് നിന്നും ഉണ്ടായി എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഫൈനലിന് ദിവസങ്ങള്‍ മാത്രം ബാക്കിയുണ്ടായിരുന്നപ്പോള്‍ ആണ് പങ്കെടുത്തവരില്‍ പ്രധാനിയായ ജി എസ് പ്രദീപ് പുറത്തായത്. എന്നാല്‍ പെട്ടെന്ന് ഇദ്ദേഹത്തിനെ തിരിച്ചുകൊണ്ടുവന്നത് ഇദ്ദേഹമാകുമോ വിജയി എന്ന സംശയം പപ്രേക്ഷകരില്‍ സൃഷ്ടിച്ചിരുന്നു.

അവസാന ഘട്ട പോരാട്ടത്തിനു തിങ്കള്‍ ബാല്‍, രാഹുല്‍ ഈശ്വര്‍, സിന്ധു ജോയ്, നീന കുറുപ്പ്, ആശ ഗോപിനാഥ്, റോസിന്‍ ജോളി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ഇവരെയൊക്കെ പിന്തള്ളി രാഹുല്‍ വിജയം കൈവരിക്കുകയായിരുന്നു.

Scroll To Top