Thursday December 08, 2016
Latest Updates

മലയാളികള്‍ ഓണത്തിരക്കിലേക്ക് :’ മലയാളം ‘ കേരളഗ്രാമത്തില്‍ ഓണമുണ്ടു .ഡബ്ല്യൂ എം സി യുടെ ഓണാഘോഷം ഇന്ന് ബ്യൂമൌണ്ടില്‍

മലയാളികള്‍ ഓണത്തിരക്കിലേക്ക് :’ മലയാളം ‘ കേരളഗ്രാമത്തില്‍ ഓണമുണ്ടു .ഡബ്ല്യൂ എം സി യുടെ ഓണാഘോഷം     ഇന്ന്  ബ്യൂമൌണ്ടില്‍

ഡബ്ലിന്‍ :അത്തം നാള്‍മുതല്‍ പത്തുദിവസക്കാലം സര്‍വ്വതും മറന്ന് ഓണത്തിലേക്ക് നാം നടന്നടുക്കുകയാണ്. കളമെഴുതി, തറകെട്ടി ഓണപ്പൂക്കള്‍ കൊണ്ട് കമനീയമാക്കുന്ന പൂക്കളം ബാലമനസ്സുകളെ മതിമറന്ന് തുള്ളിച്ചാവാന്‍ അവസരമൊരുക്കുന്ന ഓണത്തിന്റെ തുടക്കമാണിത്. അത്തം നാള്‍മുതല്‍ തുടങ്ങുന്ന ഓണത്തിന്റെ തയ്യാറെടുപ്പുകള്‍ പഴയകാല സമൃദ്ധിയെ മനസ്സാ സ്മരിക്കുകയാണ് എല്ലാവരും. അത്തം പത്തോണമെന്നത് ഇക്കുറി കൃത്യം തന്നെയായി. ചിലവര്‍ഷം ഒരു നാളിന്റെ കുറവോ കൂടുതലോ വരാറുണ്ട്..

ചിലപ്പോള്‍ ഒമ്പത് ദിവസമായി തീര്‍ന്നിട്ടുണ്ട്. അല്ലെങ്കില്‍ 11നാളായി വര്‍ദ്ധിക്കലും പതിവുണ്ട്. ഈ വര്‍ഷം ചിങ്ങം നാലിന് തിരുവോണം ആയിരുന്നെങ്കിലും മാസത്തിന്റെ ഒടുവില്‍ 31നും തിരുവോണം നാള്‍ തന്നെയാണ്. ആയതിനാല്‍ രണ്ടാമത്തെ തിരുവോണത്തിനാണ് ലോകമെങ്ങും ഓണമായി ആഘോഷിക്കുന്നത്.

മലയാളികള്‍ ചെന്നിടത്തെല്ലാം ഓണത്തിന്റെ ഒരുക്കങ്ങള്‍ സജീവമാകുന്ന ഇക്കാലം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിതീര്‍ന്നു. ജാതിയുടേയും മതത്തിന്റേയും അതിര്‍ത്തികള്‍ ഒന്നും ഓണാഘോഷത്തിന് കടന്നുവരാറില്ല. കൊയ്ത്തും മെതിയും ഈ കാലഘട്ടത്തിന്റെ ഓര്‍മകളായിതീര്‍ന്നു. ഓണാഘോഷത്തിന്റെ പകിട്ടേകുന്നതിന് കര്‍ഷകര്‍ കാത്തിരുന്നത് ഓണത്തോടനുബന്ധിച്ചുള്ള കൊയ്ത്തുത്സവമായിരുന്നു.ഇനി എങ്ങും ആഘോഷത്തിന്റെ നാളുകള്‍

അയര്‍ലണ്ടിലെ മലയാളികളും ഇത്തവണ ഓണാഘോഷം ഗംഭീരമാക്കാനുള്ള തിരക്കിലാണ് .അയര്‍ലണ്ടില്‍ എമ്പാടുമുള്ള മലയാളി ക്ലബ്ബുകള്‍ ,അസോസിയേഷനുകള്‍ ,പള്ളി കമ്മിറ്റികള്‍ എന്ന് വേണ്ട ചെറിയ കുടുംബ കൂട്ടായ്മകള്‍ വരെ ഓണാഘോഷത്തിന്റെ തിരക്കിലാണ് .

ഡബ്ലിനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാള’ത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം പഴമയുടെ ഓര്‍മ്മ പുതുക്കി ശനിയാഴ്ച ലൂക്കന്‍ വില്ലേജിലുള്ള യൂത്ത് സെന്ററിലെ കേരള ഗ്രാമത്തില്‍ രാവിലെ 8 മണിക്ക് ആരംഭിച്ചു .

കേരളത്തിലെ ഒരു ഗ്രാമത്തിലെ എല്ലാ ആളുകളും ഒരുമിച്ചു ചേര്‍ന്ന് പൂക്കളമിട്ട്, സദ്യയുണ്ടാക്കി, ഓണക്കളികളിലേര്‍പ്പെട്ട് മാവേലി മന്നനെ വരവേറ്റതിന്റെ പുനര്‍സൃഷ്ടിയാണ് ഇവിടെ നടക്കുന്നത്. ഉച്ചയ്ക്ക് ഗംഭീര സദ്യയും ഉണ്ടായിരുന്നു .

ലൂക്കനിലെ കേരള ഗ്രാമത്തില്‍ മലയാളം ഓണസദ്യയുടെ ഒരുക്കങ്ങള്‍ ഇന്നലെ പുരോഗമിക്കുന്നു

ലൂക്കനിലെ കേരള ഗ്രാമത്തില്‍ മലയാളം ഓണസദ്യയുടെ ഒരുക്കങ്ങള്‍ ഇന്നലെ പുരോഗമിക്കുന്നു

സദ്യവട്ടങ്ങള്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ ഇന്നലെയെ ആരംഭിച്ചിരുന്നു .

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷംഇന്ന്(സെപ്റ്റംബര്‍ 8 ന് ) രാവിലെ 11 മണിക്ക് ആര്‍ട്ടെയിന്‍ ബ്യൂമോണ്ട് ഫാമിലി റിക്രിയേഷന്‍ സെന്ററില്‍ തുടക്കം കുറിക്കുകയാണ്

മലയാളി മങ്ക2013 മത്സരവും, ഓണക്കളികളും, ഓണസദ്യയും ഉള്‍പ്പെടെ നിരവധി പരിപാടികളാണ് ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത് . ഓണം 2013 ല്‍ കൈരളി റസ്‌റ്റോറന്റ് ഒരുക്കുന്ന 27 വിഭവങ്ങളുടെ ഓണസദ്യയാണ് വിളമ്പുന്നത് .

വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .

Scroll To Top