Sunday December 04, 2016
Latest Updates

മലയാളികളുടെ വന്‍ സാന്നിധ്യം ; ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി പ്രൌഡഗംഭീരമായി

മലയാളികളുടെ വന്‍ സാന്നിധ്യം ; ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി പ്രൌഡഗംഭീരമായി

csc7ഡബ്ലിന്‍:നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെ മൂവായിരത്തില്‍പരം പേര്‍ ഇന്നലെ പുതിയതായി ഐറിഷ് പൗരത്വം സ്വീകരിച്ചു.വര്‍ണ്ണാഭമായ ചടങ്ങുകളോടെ ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വീണ്ടുമൊരു സിറ്റിസണ്‍ഷിപ്പ് സെറിമണിക്കുകൂടി വേദിയായി

രാവിലെ എട്ടുമണിയ്ക്ക് മുന്‍പ് തന്നെ ചടങ്ങില്‍ പങ്കെടുക്കാനുള്ളവര്‍ എത്തിച്ചേര്‍ന്നിരുന്നു.ഒന്‍പതു മണി മുതല്‍ ഗാര്‍ഡ ബാന്‍ഡ് അലപിക്കപ്പെട്ടു .ഗാര്‍ഡ ഇന്‍സ്‌പെക്റ്റര്‍ പാറ്റ് കെന്നി നേതൃത്വം നല്‍കി .തുടര്‍ന്ന് ക്യാപ്റ്റന്‍ മാര്‍ക്ക് ടോര്‍മിയുടെ നേതൃത്വത്തില്‍ ദേശീയ പതാക വന്ദനം നടത്തപെട്ടു .പത്തു മണിയോടെ മന്ത്രി അലന്‍ ഷാറ്റര്‍ വേദിയിലെത്തി.ആദ്യ ചടങ്ങില്‍ ജസ്റ്റീസ് ബൈറന്‍ മക്മഹോനാണ് അധ്യക്ഷത വഹിച്ചത്.തുടര്‍ന്ന് രണ്ടു സെറിമണികള്‍ കൂടി നടത്തപ്പെട്ടു.

മലയാളികള്‍ വന്‍തോതില്‍ പങ്കെടുത്ത സെറിമണിയായിരുന്നു ഇന്നലത്തേത്.ആദ്യത്തെ സെറിമണിയ്ക്ക് മാത്രം ഏഴുപതില്‍ അധികം മലയാളികള്‍ പങ്കെടുത്തിരുന്നു.

റിട്ടയര്‍ഡ് ജഡ്ജിമാരായ ബൈറന്‍ മക്മഹോനും പാട്രിക് മക്മഹോനും അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 3092പേരാണ് ഐറിഷ് പൗരന്‍മാരായി മാറിയത്.csc2csc4
സിറ്റസണ്‍ സെറിമണി ചടങ്ങുകള്‍ ഇത്തരത്തില്‍ മറക്കാന്‍ കഴിയാത്ത മുഹൂര്‍ത്തങ്ങളാക്കിത്തീര്‍ക്കണമെന്ന് മന്ത്രി അലന്‍ഷാറ്ററിന്റെ തീരുമാനമായിരുന്നു. അതേ തുടര്‍ന്ന് 2011 മാര്‍ച്ചിലാണ് ഇത്തരത്തില്‍ സിറ്റിസണ്‍ഷിപ്പ് സെറിമണി സംഘടിപ്പിച്ചു തുടങ്ങണമെന്ന തീരുമാനം ഉണ്ടായത്. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ വച്ച് നടത്തിയ ചടങ്ങിലും അദ്ദേഹം എത്തിച്ചേരുകയും പുതിയ പൗരന്‍മാരുടെ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്തു.
പുതുതായി പൗരത്വം സ്വീകരിക്കുന്നവര്‍ക്ക് ആശംസകളും നിര്‍ദ്ദേശങ്ങളും നല്‍കാനും അലന്‍ഷാറ്റര്‍ മറന്നില്ല.
കഴിഞ്ഞ ദിവസം യുഎസില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഡേ ആഘോഷിച്ചിരുന്നതും ചടങ്ങില്‍ ഷാറ്റര്‍ അറിയിച്ചു. നിറംകൊണ്ടും പാരമ്പര്യം കൊണ്ടും ജനങ്ങളെ വേര്‍തിരിക്കാത്ത ഒരു സമൂഹമായി അയര്‍ലണ്ടും മാറിക്കൊണ്ടിരിക്കുകയാണെന്നും ഷാറ്റര്‍ പറഞ്ഞു.
ഐറിഷ് പൗരത്വം പുതുതായി സ്വീകരിച്ചവരും അയര്‍ലണ്ടില്‍ ജനിച്ചു വളര്‍ന്നവരും തമ്മില്‍ സര്‍ക്കാര്‍ യാതൊരു വ്യത്യാസവും കാണുന്നില്ലെന്നും ഒരേ തരത്തിലുള്ള ബഹുമാനവും സ്ഥാനവും തന്നെ എല്ലാവര്‍ക്കും അയര്‍ലണ്ടില്‍ ലഭിക്കുമെന്നും ഷാറ്റര്‍ പറഞ്ഞു. സ്ത്രീക്കും പുരുഷനും ഒരേ പോലുള്ള അധികാരങ്ങളും അവകാശങ്ങളും നിര്‍ദ്ദേശിക്കുന്ന നിയമ വ്യവസ്ഥ ഇപ്പോള്‍ വംശത്തിന്റെയും രാജ്യത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തിലും യാതൊരു വേര്‍തിരിവും ഐറിഷ് പൗരന്മാരില്‍ കാണില്ലെന്നും ഷാറ്റര്‍ കൂട്ടിച്ചേര്‍ത്തു.

csc dubjose flag

Scroll To Top