Monday December 05, 2016
Latest Updates

മലയാളികളുടെ കാര്‍ സങ്കല്‍പ്പം ക്രോസ് ഒവറുകളിലേക്ക് മാറുന്നു

മലയാളികളുടെ കാര്‍ സങ്കല്‍പ്പം ക്രോസ് ഒവറുകളിലേക്ക് മാറുന്നു

മലയാളികളുടെ കാര്‍ സങ്കല്‍പ്പം ക്രോസ് ഒവറുകളിലേക്ക് മാറുന്നതായി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എസ് യു വികളുടെ രൂപഭാവമുള്ളതും എന്നാല്‍ ചെറു കാറുകളുടെ പ്ലാറ്റ് ഫോമില്‍ നിര്‍മ്മിച്ചതുമായ കാറുകളാണ് ക്രോസ് ഓവര്‍. ഇടത്തരക്കാര്‍ക്ക് കൂടി താങ്ങാനാകുന്ന വിലയില്‍ ക്രോസ് ഓവറുകള്‍ വിപണിയില്‍ എത്തി തുടങ്ങിയതോടെയാണ് മലയാളി ചെറു കാറുകളെ ഉപേക്ഷിച്ച് ക്രോസ് ഓവറുകളെ പ്രണയിച്ച് തുടങ്ങിയത്.

മാരുതിക്കും ടയോട്ടയ്ക്കും വിപണിയില്‍ ക്രോസ് ഓവര്‍ പതിപ്പുകളുണ്ട്. മാരുതി സുസുക്കി എസ്‌ക്രോസ് എസ്എക്‌സ്4, ടയോട്ടയുടെ എത്തിയോസ് ക്രോസ് ഓവര്‍ എന്നിവ ക്രോസ് ഓവര്‍ പതിപ്പില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളാണ്. ക്രോസ് ഒവറുകളാണ്. എസ്എക്‌സ്4ന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച വാഹനമാണിത്. അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ വാഹനത്തിന്റെ വില 814 ലക്ഷം രൂപയ്ക്ക് ഇടയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹ്യുണ്ടായിയുടെ ഐ10 ല്‍ നിന്ന് ഒരു ക്രോസ് ഓവര്‍ പതിപ്പ് ഉടന്‍ വിപണിയില്‍ എത്തിയെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10ന്റെ അതേ 1.2 ലിറ്റര്‍ കാപ്പ2 പെട്രോള്‍ എന്‍ജിനും 1.1 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിനും തന്നെയാകും ഈ ക്രോസ് ഓവറിലും ഉണ്ടാകുക. ഹോണ്ടയില്‍ നിന്ന് ഹോണ്ട ബ്രിയോയുടെ ക്രോസ് ഓവര്‍ പതിപ്പും ഉടന്‍ വിപണിയില്‍ എത്തും . ഡസ്റ്റന്‍ ഗോയും ഉടനടി ക്രോസ് ഓവര്‍ പതിപ്പ് വിപണിയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Scroll To Top