Friday December 09, 2016
Latest Updates

മലയാളികളുടെ ഓണക്കുടി 92 കോടി രൂപ

മലയാളികളുടെ ഓണക്കുടി 92 കോടി രൂപ

തിരുവനന്തപുരം: ബാറുകള്‍ പൂട്ടാന്‍ പോകുന്ന ഈ ഘട്ടത്തിലും മലയാളികളുടെ മദ്യപാന ശീലത്തിന് തെല്ലും കുറവില്ല. ഉത്രാടം തിരുവോണം ദിവസങ്ങളിലായി ബിവറേജസില്‍ വിറ്റഴിച്ചത് 92.45 കോടി രൂപയുടെ മദ്യമെന്ന് കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏഴരക്കോടിയുടെ അധികം മദ്യം വിറ്റു.

ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി 78 കോടി രൂപയുടെയും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് വഴി 14.45 കോടി രൂപയുടെയും മദ്യമാണ് വിറ്റത്. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ഉത്രാടത്തിന് 45 കോടി രൂപയുടെയും തിരുവോണത്തിന് 33 കോടി രൂപയുടെയുമാണു വില്‍പന. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് വഴി ഉത്രാടത്തിന് എട്ടു കോടിയുടെയും തിരുവോണത്തിന് ആറേമുക്കാല്‍ കോടിയുടെയും മദ്യം വിറ്റു. ബാറുകളിലൂടെ വിറ്റ മദ്യത്തിന്റെ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. അത് കൂടി പുറത്ത് വന്നാല്‍ മലയാളികളുടെ ഓണക്കുടി 100 കോടി കവിയുമെന്നാണ് റിപ്പോര്‍ട്ട്.

കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്നാണ് ഇത്തവണ ഏറ്റവുമധികം മദ്യം വിറ്റഴിച്ചത്. കരുനാഗപ്പള്ളിയില്‍ ഉത്രാടത്തിന് 27.75 ലക്ഷം രൂപയുടെയും തിരുവോണത്തിന് 20.99 ലക്ഷം രൂപയുടെയും വില്‍പന നടന്നു. രണ്ടാം സ്ഥാനത്ത് ചാലക്കുടിയുണ്ട്. ചാലക്കുടിയില്‍ ഇത്തവണ ഉത്രാടത്തിന് 28.20 ലക്ഷത്തിന്റെ മദ്യം വിറ്റെങ്കിലും തിരുവോണത്തിന് വില്പ്പന 18.10 ലക്ഷമായി കുറഞ്ഞു. 418 ബാറുകള്‍ അടഞ്ഞതും സെസ് ഉള്‍പ്പെടെ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചതുമാണ് വില്‍പ്പന കൂടാന്‍ കാരണം.

 

 

Scroll To Top