Sunday December 04, 2016
Latest Updates

മലയാളികളുടെ അസഭ്യവര്‍ഷം ഫലംകണ്ടു; ന്യുയോര്‍ക്ക് ടൈംസ് മാപ്പ് പറഞ്ഞു

മലയാളികളുടെ അസഭ്യവര്‍ഷം ഫലംകണ്ടു; ന്യുയോര്‍ക്ക് ടൈംസ് മാപ്പ് പറഞ്ഞു

ന്യുയോര്‍ക്ക്: മംഗള്‍യാനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യുയോര്‍ക്ക് ടൈംസ് ഒടുവില്‍ മാപ്പ് പറഞ്ഞു. ന്യുയോര്‍ക്ക് ടൈംസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെറി അഭിഷേകം നടത്തിയതിനെ തുടര്‍ന്നാണ് ന്യുയോര്‍ക്ക് ടൈംസ് മാപ്പ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലായിരുന്നു കാര്‍ട്ടൂണ്‍ വന്നത്.

മംഗള്‍യാനില്‍ നിന്നും ചിത്രങ്ങള്‍ പുറത്ത് വരുന്നതിന് തൊട്ടു മുമ്പാണ് പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. കന്നുകാലിയുമായി എലൈറ്റ് സ്‌പെയ്‌സ് ക്ലബ്ബില്‍ മുട്ടി വിളിക്കുന്ന ഒരു ഇന്ത്യക്കാരന്റെ ചിത്രമായിരുന്നു കാര്‍ട്ടൂണില്‍. സംഭവം ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത ആക്കിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ന്യുയോര്‍ക്ക് ടൈംസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ തെറി അഭിഷേകം നടത്തുകയായിരുന്നു.

ഇംഗ്ലീഷിനും മലയാളത്തിലുമുള്ള കമന്റുകള്‍ കണ്ടതോടെ ന്യുയോര്‍ക്ക് ടൈംസിനു കാര്യം പിടികിട്ടി. ഇതേതുടര്‍ന്ന് ഇന്ന് ഫെയ്‌സ്ബുക്ക് പേജില്‍ ക്ഷമാപണക്കുറിപ്പ് പ്രസിദ്ധീകരിക്കുകയായിരുന്നു. നിരവധി വായനക്കാര് പരാതി പറഞ്ഞത് കൊണ്ട് മാപ്പ് പറയുന്നുവെന്നായിരുനു ന്യുയോര്‍ക്ക് ടൈംസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഇന്ത്യക്കാരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ന്യുയോര്‍ക്ക് ടൈംസ് വ്യക്തമാക്കി.

Scroll To Top