Thursday December 08, 2016
Latest Updates

‘മലയാളത്തിന് ‘നവസാരഥികള്‍ ;സിനോ തുരുത്തേന്‍ പ്രസിഡണ്ട് ,ജോബി സ്‌കറിയ സെക്രട്ടറി

‘മലയാളത്തിന് ‘നവസാരഥികള്‍ ;സിനോ തുരുത്തേന്‍ പ്രസിഡണ്ട് ,ജോബി സ്‌കറിയ സെക്രട്ടറി

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സിനോ തുരുത്തേന്‍(ബ്രേ ) ആണ് പുതിയ പ്രസിഡണ്ട് . ജോബി സ്‌കറിയ(ബ്ലാഞ്ചസ് ടൌണ്‍ ) സെക്രട്ടറിയായി തിരഞ്ഞെടുക്കപെട്ടു.

പ്രസിഡന്റ് ശ്രീ വി ഡി രാജന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വെച്ചു 2014 വര്‍ഷത്തേക്കുള്ള സാരഥികളായി പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു .

മറ്റു ഭാരവാഹികള്‍ :അലക്‌സ് ജേക്കബ്(വൈസ് പ്രസിഡണ്ട്)പ്രദീപ് ചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി)പ്രിന്‍സ് ജോസ് ്ട്രഷറര്‍) കിരണ്‍ ബാബു (ആര്‍ട്‌സ് ക്ലബ്‌സെക്രട്ടറി )

കമ്മിറ്റി മെംബേര്‍സ്

വി ഡി രാജന്‍,ജോജി എബ്രഹാം,അജിത് കേശവന്‍,ബേബി പെരേപ്പാടന്‍ ,ജസ്റ്റിന്‍ ചാക്കോ,രാജേഷ് ഉണ്ണിത്താന്‍,മാത്യു ഈപ്പന്‍ ,പി എം ജോയിച്ചന്‍,ബിനു ഡാനിയേല്‍ ,വര്‍ഗീസ് ജോയ്,മനോജ് ഡി മന്നത്ത്.

യോഗത്തില്‍ 2013 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജോജി എബ്രഹാമും,വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ ട്രഷറര്‍ പ്രിന്‍സ് ജോസും അവതരിപ്പിച്ചു.

സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെടുകയും ചെയ്തു ജോബി സ്‌കറിയ സ്വാഗതവും രാജേഷ് ഉണ്ണിത്താന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്ത

ജോജി എബ്രഹാം

Scroll To Top