Tuesday December 06, 2016
Latest Updates

മറ്റേണിറ്റി ബെനഫിറ്റ് വിതരണത്തില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയെന്ന് സര്‍വേ റിപ്പോര്‍ട്ട്

മറ്റേണിറ്റി ബെനഫിറ്റ് വിതരണത്തില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയെന്ന് സര്‍വേ റിപ്പോര്‍ട്ട്

ഡബ്ലിന്‍: മറ്റേണിറ്റി ബെനഫിറ്റ് വിതരണത്തില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയെന്ന് സര്‍വേ റിപ്പോര്‍ട്ട്. മറ്റേണിറ്റി ബെനഫിറ്റില്‍ സമീപകാലത്ത് വന്ന പരിഷ്‌ക്കാരം അമ്മമാരുടെ ബെനഫിറ്റില്‍ 800 യൂറോ വരെ കുറയ്ക്കുമെന്നാണ്
റിപ്പോര്‍ട്ട്. റിക്രൂട്ട് അയര്‍ലണ്ട് ആണ് സര്‍വേ നടത്തിയത്. ഓണ്‍ലൈന്‍ സര്‍വേയാണ് നടത്തിയത്. സര്‍വെയില്‍ പങ്കെടുത്ത 44 ശതമാനം അമ്മമാര്‍ക്കും മറ്റേണിറ്റി ബെനഫിറ്റില്‍ സമീപകാലത്ത് വന്ന മാറ്റം എന്തൊക്കെയാണെന്ന് അറിയില്ല.

ഉയര്‍ന്ന മറ്റേണിറ്റി ബെനഫിറ്റ് 262 യൂറോയില്‍ നിന്ന് 230 യൂറോ ആയി കുറച്ചതും, ബെനഫിറ്റ് പെയ്‌മെന്റിനു നികുതി ഏര്‍പ്പെടുത്തിയതും ഉള്‍പ്പെടെയുള്ള പരിഷ്‌ക്കാരങ്ങളാണ് ധനകാര്യ മന്ത്രി മൈക്കല്‍ നൂനന്‍ കൊണ്ടുവന്നത്. മറ്റേണിറ്റി ബെനഫിറ്റ് യൂറോ ആക്കിയതോടെയാണ് അമ്മമാര്‍ക്ക്പ്രതിവര്‍ഷം 800 യൂറോ നഷ്ടമായത്.

ബെനഫിറ്റിനു നികുതി ഏര്‍പ്പെടുത്തിയതോടെജോലി ചെയുന്ന അമ്മമാര്‍ പ്രതിവര്‍ഷം 2,700 യൂറോ വരെ നികുതി നല്‍കേണ്ട
സാഹചര്യവും സംജാതമായിരിക്കുകയാണ്. അമ്മമാര്‍ക്ക് അമിത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നികുതി ഭാരം എടുത്ത് കളയണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്

Scroll To Top