Friday December 09, 2016
Latest Updates

മരുന്ന് കഴിച്ച് നൂറുകണക്കിന് ഐറിഷ്‌കാര്‍ക്ക് ഉറക്കം ‘നഷ്ട്ടപെട്ടു’:സര്‍ക്കാരിനെതിരെ കേസുമായി ഇരകള്‍

മരുന്ന് കഴിച്ച് നൂറുകണക്കിന് ഐറിഷ്‌കാര്‍ക്ക് ഉറക്കം ‘നഷ്ട്ടപെട്ടു’:സര്‍ക്കാരിനെതിരെ കേസുമായി ഇരകള്‍

ഡബ്ലിന്‍ :സ്വിന്‍ ഫ്‌ലൂവിനെ പ്രതിരോധിക്കാനുള്ള പാണ്ടംറിക്‌സ് ഉപയോഗിച്ച് നാര്‍കോലെപ്‌സി എന്ന അവസ്ഥയിലെത്തിച്ചേര്‍ന്നവരില്‍ നൂറുകണക്കിന് ഐറിഷ് കുടുംബങ്ങളും. ന്യൂറോളജിക്കല്‍ ഡിസ്ഓഡര്‍ മുഖേനെ ഉറക്കം നഷ്ട്ടപ്പെട്ട അവസ്ഥയിലാണ് ഇവരിപ്പോള്‍ . സൈ്വന്‍ ഫ്‌ലൂവിനെ നിരോധിക്കാനായി നല്‍കിയ മരുന്നാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂനിയനിലെ കുടുംബങ്ങളില്‍ ഈ അസുഖം പകര്‍ത്തിയിരിക്കുന്നത്.

യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അനുവാദത്തോടെയാണ് ഇയു രാജ്യങ്ങളില്‍ പാണ്ടംറിക്‌സ് ഉപയോഗിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ പിന്നീടാണ് ഇത് കുട്ടികള്‍ക്ക് ഉപയോഗിക്കുന്നത് നല്ലതല്ലെന്നും മുതിര്‍ന്നവരില്‍ ഇത് ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴിവയക്കുമെന്നും ഏജന്‍സി തന്നെ അറിയിച്ചിരുന്നു.

ഈ മരുന്നുപയോഗത്തിലൂടെ പ്രശ്‌നത്തിലായ കുടുംബങ്ങള്‍ കൂട്ടായി ചേര്‍ന്ന് ഒരുഗ്രൂപ്പിന് രൂപം നല്‍കിയിട്ടുണ്ട്. മരുന്നു ദോഷമായി ബാധിച്ച മുഴുവന്‍ കുടുംബങ്ങളെയും കണ്ടെത്തി അവര്‍ക്ക് പുതിയ രീതിയിലുള്ള ചികിത്സ ലഭ്യമാക്കണമെന്നും ഉള്ള ലക്ഷ്യം സാധിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഗ്രൂപ്പ്.

കൂടാതെ ഡോക്ടര്‍മാര്‍ക്കും മികച്ച രീതിയിലുള്ള ക്ലിനിക്കല്‍ മാനേജ്‌മെന്റ് ഗൈഡ്‌ലൈന്‍സ് പ്രാക്ടീസും നല്‍കാനും ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട ബോര്‍ഗ് സ്വീകരിച്ച നിലപാടിനെ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണെന്നാണ് ഐറിഷ് സപ്പോര്‍ട്ട് ഗ്രൂപ്പായ സൗണ്ടിന്റെ ചെയര്‍പേര്‍സണും ഗ്രൂപ്പ് വക്താവുമായ മേരി ഫിറ്റ്‌സ്പാട്രിക് പറയുന്നത്.
7വയസ്സില്‍ താഴെയുള്ള അറുപതോളം കുട്ടികളാണ് ഇപ്പോള്‍ സൗണ്ടില്‍ അംഗങ്ങളായിരിക്കുന്നത്.
അയര്‍ലണ്ടില്‍ ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിലായ കുടുംബങ്ങളിലെ ആളുകളുടെ ആരോഗ്യം പഴയരീതിയിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും മേരി ഫിറ്റ്‌സ്പാട്രിക് പറഞ്ഞു.
അയര്‍ലണ്ടിലെ ചില കുടുംബങ്ങള്‍ ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ നിയമ നടപടികള്‍ക്കുള്ള ഒരുക്കത്തിലാണ്.

Scroll To Top