Wednesday December 07, 2016
Latest Updates

മരുന്ന് കഞ്ചാവ് 

മരുന്ന് കഞ്ചാവ് 

അയര്‍ലണ്ടില്‍ കഞ്ചാവ് മരുന്നായി ഉപയോഗിക്കാന്‍ അനുമതി നല്‍കി. ഹെല്‍ത്ത് പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി അതോറിറ്റി ഇത് സംബന്ധിച്ച അനുമതി നല്‍കി. അധികം കാലതാമസമില്ലാതെ അയര്‍ലണ്ടില്‍ കഞ്ചാവ് മരുന്ന് രൂപേണ ഉപയോഗിച്ച് തുടങ്ങാന്‍ കഴിയുമെന്നാണ് സൂചന. ഹെല്‍ത്ത് പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി അതോറിറ്റിയെ സംബന്ധിച്ച് ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് എച്ച്പിആര്‍എ സിഇഓ പാറ്റ് മഹോനി പാഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ അതോറിറ്റിയുടെ മുന്‍പാകെ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളായ യുകെ. ജര്‍മനി, സ്‌പെയിന്‍, ഓസ്ട്രിയ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവടങ്ങളിലും മറ്റ് ചില രാജ്യങ്ങളിലും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. അയര്‍ലണ്ടില്‍ മരുന്നായി
കഞ്ചാവ് ഉപയോഗിക്കുന്നതിനു അനുമതി നല്‍കുന്നതിനെക്കുറിച്ച് വിവിധ സമിതികള്‍ പഠിച്ചു വരികയായിരുന്നു. ഏതാനും ചില കടമ്പകള്‍ കൂടി കടന്നാല്‍ അയര്‍ലണ്ടില്‍ കഞ്ചാവ് മരുന്നായി ഉപയോഗിക്കുന്നതിനുള്ള അനുമതി പൂര്‍ണ്ണ തോതില്‍
ലഭ്യമാകും.

മള്‍ട്ടിപ്പിള്‍ സ്‌ക്‌ളിറോസിസ് അഥവാ ശരീരത്തിലെ മൃദുകലകള്‍ കല്ലിക്കുന്ന രോഗാവസ്ഥയുള്ള രോഗികളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് കഞ്ചാവ് ഉപയോഗിക്കുന്നത്.

Scroll To Top