Saturday December 03, 2016
Latest Updates

മരുന്ന് കഞ്ചാവും മേരി ഫ്‌ലെമിങ്ങും 

മരുന്ന് കഞ്ചാവും മേരി ഫ്‌ലെമിങ്ങും 

ഡബ്ലിന്‍: ചികിത്സയ്ക്ക് ആവശ്യമെങ്കില്‍ മരുന്നായി കഞ്ചാവ് ഉപയോഗിക്കാമെന്ന നിര്‍ദ്ദേശത്തെ ടോം കറന്‍ സ്വാഗതം ചെയ്തു. ശരീരം തളര്‍ന്ന് ദയാവധത്തിന് അനുമതി തേടിയതിലൂടെ മാധ്യമ ശ്രദ്ധ നേടിയ മേരി ഫ്‌ലെമിങ്ങിന്റെ ഭര്‍ത്താവാണ് ടോം.ചികിത്സയ്ക്ക് ആവശ്യമെങ്കില്‍ കഞ്ചാവ് നിയമപരമായി ഉപയോഗിക്കാമെന്ന നിര്‍ദ്ദേശം നേരത്തെ നിലവില്‍ വന്നിരുന്നെങ്കില്‍ തന്റെ ജീവിത പങ്കാളി കുറച്ച് കാലം കൂടി ജീവിച്ചിരിക്കുമായിരുന്നെന്ന് ടോം കരുതുന്നുണ്ടാകാം. ഇനി വരുന്ന തലമുറയ്ക്ക് എങ്കിലും ഈ നിയമ നിര്‍മ്മാണം പ്രയോജനപ്പെടുമെന്ന് ടോം
കരുതുന്നു.

കഞ്ചാവിന്റെ അംശം അടങ്ങിയ സാവിടെക്‌സ് എന്ന മരുന്ന് ഉപയോഗിക്കാനാണ് അനുമതി നല്‍കിയത്. ശരീരത്തിലെ മൃദുവായ കലകള്‍ കല്ലിക്കുന്ന അവസ്ഥ അഥവാ മള്‍ട്ടിപ്പിള്‍ സ്‌കെളോറോസിസ് ബാധിതരില്‍ കഞ്ചാവ് ഫലപ്രദമാണ്. ഇത്തരക്കാരില്‍ പേശീവലിവും വേദനയും നല്ല രീതിയില്‍ കുറയ്ക്കാന്‍ കഞ്ചാവിനു സാധിക്കും. എന്നാല്‍ മേരി ഫ്‌ലെമിംഗ് മരിക്കുന്നതിന് മുമ്പ് ഇവര്‍ക്ക് കഞ്ചാവ് മരുന്നായി ഉപയോഗിക്കാന്‍ അനുമതി ഇല്ലാതിരുന്നതിനാല്‍ പിടിക്കപ്പെടുമെന്ന് ഭയന്നാണ് ഇവര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നത്. ദിവസം രണ്ട് സിഗരറ്റ് വീതം വലിച്ചിരുന്ന മേരി
ഫ്‌ലെമിങ്ങിനു തന്റെ രോഗാവസ്ഥയില്‍ നിന്ന് വലിയ അളവില്‍ മോചനം ലഭിച്ചിരുന്നു.

കഞ്ചാവ് അടങ്ങിയ സിഗരറ്റ് വലിച്ച് അഞ്ച് മിനിട്ടിനകം തന്നെ മേരി ഫ്‌ലെമിങ്ങില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നതായി ടോം ഓര്‍ക്കുന്നു.
മന്ത്രിസഭാ പുനസംഘടനയക്ക് മുമ്പ്, കഞ്ചാവ് മരുന്ന് രൂപേണ ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്നതിന് നടപടി സ്വീകരിച്ച അലക്‌സ് വൈറ്റിനെ ടോം അഭിനന്ദിച്ചു. എംഎസ് (മള്‍ട്ടിപ്പിള്‍ സ്‌കെളോറോസിസ് ) സൊസൈറ്റി, ക്യാന്‍സര്‍ സൊസൈറ്റി തുടങ്ങിയ വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് ടോം കറന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Scroll To Top