Thursday December 08, 2016
Latest Updates

മരിയ ഷറപ്പോവ തന്നെ അപമാനിച്ചിട്ടില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍

മരിയ ഷറപ്പോവ തന്നെ അപമാനിച്ചിട്ടില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍

മുംബൈ: റഷ്യന്‍ താരം മരിയ ഷറപ്പോവ തന്നെ അപമാനിച്ചിട്ടില്ലെന്ന് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഒരു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്. മരിയ ഷറപ്പോവയ്ക്ക് സച്ചിനെ അറിയില്ലെന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. ഷറപ്പോവ ക്രിക്കറ്റ് കാണാത്തത് കൊണ്ടായിരിക്കാം തന്നെ അറിയാത്തതെന്നു സച്ചിന്‍ പറഞ്ഞു. അത് തന്നെ അപമാനിച്ചതായി കരുതുന്നില്ല സച്ചിന്‍ പറഞ്ഞു.

ഈ മാസം ആദ്യം നടന്ന വിമ്പിള്‍ണ്‍ മത്സരത്തിനിടെയായിരുന്നു ഷറപ്പോവയുടെ വിവാദ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് സച്ചിന്‍ ആരാധകര്‍ ഷറപ്പോവയുടെ ഫെയ്‌സ്ബുക്ക് പേജില്‍ തെറിയഭിഷേകം നടത്തിയത് വിവാദമായിരുന്നു. ഹൂ ഈസ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററിലും ട്രെണ്ടിംഗ് ആയി മാറി.വിവാദമുണ്ടായപ്പോള്‍ ഇതേക്കുറിച്ച് പ്രതികരിക്കാതിരുന്ന സച്ചിന്‍ ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.

Scroll To Top