Saturday December 03, 2016
Latest Updates

മരിയസ്തുതികളുയര്‍ത്തി ഭക്തസഹസ്രങ്ങള്‍ ,വിശ്വാസനിറവില്‍ നോക്ക് തീര്‍ഥാടനത്തിന് പരിസമാപ്തി 

മരിയസ്തുതികളുയര്‍ത്തി ഭക്തസഹസ്രങ്ങള്‍ ,വിശ്വാസനിറവില്‍ നോക്ക് തീര്‍ഥാടനത്തിന് പരിസമാപ്തി 

നോക്ക്ഷ്രയ്ന്‍ (കൗണ്ടി മായോ):ജപമാലയര്‍പ്പിച്ചു പ്രാര്‍ഥനാനിര്‍ഭരരായി, പരിശുദ്ധകന്യാമാതാവിന് വണക്കവും നന്ദിയുമര്‍പ്പിക്കാന്‍ മാതൃസന്നിധിയില്‍ എത്തിച്ചേര്‍ന്ന നൂറു കണക്കിന് വിശ്വാസികളുടെ നിറവില്‍ നോക്ക് ഭക്തസാന്ദ്രമായി. മാതാവിന്റെ വണക്കമാസം ആചരിക്കുന്ന മെയ് മാസത്തില്‍ അയര്‍ലണ്ടിലെ മലയാളി കത്തോലിക്കര്‍ നോക്കിലെയ്ക്ക് നടത്തിയ ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന് പരിസമാപ്തിയായി.

അയര്‍ലണ്ടിലെ വിവിധ സീറോമലബാര്‍ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ തീര്‍ഥാടന യാത്രകള്‍ ഇന്നലെ പുലര്‍ച്ചെ തന്നെ പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കുന്ന നോക്ക് ദേവാലയത്തിലേയ്ക്ക് പുറപ്പെട്ടു .മിക്ക സ്ഥങ്ങളില്‍ നിന്നും കുടുംബകൂട്ടായ്മകള്‍ ഒന്നിച്ചു ചേര്‍ന്നാണ് തീര്‍ഥാടന യാത്രയില്‍ പങ്കുചേരാനെത്തിയത്.അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്നതാണ് നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തിലേക്കുള്ള തീര്‍ഥയാത്ര.

മഴ പെയ്തുവെങ്കിലും ഒട്ടും ആവേശം തണുക്കാതെ എത്തിയ തീര്‍ഥാടകര്‍ നോക്കിലെ നാഷണല്‍ മരിയന്‍ ഷ്രയ്‌നില്‍ ഒന്ന് ചേര്‍ന്ന് വിശുദ്ധ ബലിയര്‍പ്പിച്ചു,ഫാ.ആന്റണി പെരുമായന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍,ഫാ.ജോസ് ഭരണികുളങ്ങര,ഫാ.മനോജ് പൊന്‍കാട്ടില്‍ ,ഫാ.ജോസഫ് കറുകയില്‍ എന്നിവര്‍ സഹ കാര്‍മികരായി.

മുത്തുകുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ തുടര്‍ന്ന് നടന്ന പ്രദക്ഷിണവും ,മരിയഭക്തരുടെ വിശ്വാസപ്രഖ്യാപനമായി.
sk3
സീറോമലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്ററായി നിയമിതനായ, ബല്‍ഫാസ്റ്റില്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലൈനും ഏറണാകുളംഅങ്കമാലി അതിരൂപതംഗവുമായ ഫാ. ആന്റണി പെരുമായന് അയര്‍ലണ്ടിലെ സഭാമക്കള്‍ തീര്‍ഥാടനയാത്രയുടെ സമാപനത്തില്‍ സ്വീകരണംനല്‍കി. ഐറിഷ് ബിഷപ്പ്’സ് കോണ്‍ഫ്രന്‍സ് ആണ് ഫാ.ആന്റണി പെരുമായനെ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ആയി നിയമിച്ചത്. പൂച്ചെണ്ട് നല്‍കി ഐറിഷ് സീറോ മലബാര്‍ സഭയുടെ പുതിയ നേതാവിനെ വിശ്വാസസമൂഹം വരവേറ്റു.സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ പടവുകളില്‍ നിര്‍ണ്ണായകമായ മുഹൂര്‍ത്തങ്ങള്‍ക്ക് വഴിതുറക്കുവാന്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ക്ക് കഴിയട്ടെയെന്ന് സഭാ സമൂഹം ഒന്ന് ചേര്‍ന്ന് ആശംസിച്ചു.

നോര്‍ത്തേന്‍ അയര്‍ലണ്ടിലെയും,അയര്‍ലണ്ടിലെയും വിവിധ കൂട്ടായ്മകളില്‍ നിന്നുള്ള സീറോമലബാര്‍ സഭാ സമിതികളുടെ കമ്മിറ്റിയംഗങ്ങള്‍ വാര്‍ഷിക തീര്‍ഥാടനത്തിന് നേതൃത്വം നല്‍കി vvvsk 4knk rknk sksksk 10

Scroll To Top