Saturday December 03, 2016
Latest Updates

മരിച്ച സ്ഥാനാര്‍ത്ഥി ശോഭ നാഗി റെഡ്ഡി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു

മരിച്ച സ്ഥാനാര്‍ത്ഥി ശോഭ നാഗി റെഡ്ഡി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു

ഹൈദരാബാദ്: സീമാന്ത്രയില്‍ മരിച്ച സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച വൈ എസ് ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശോഭ നാഗി റെഡ്ഡിയാണ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ആന്ധ്ര വിഭജനത്തിലൂടെ രൂപം കൊണ്ട സീമാന്ത്രയിലെ നിയമസഭ സ്ഥാനാര്‍ത്ഥി ആയിരുന്നു. ആന്ധ്ര നിയമസഭയിലെ സിറ്റിംഗ് എംഎല്‍എ ആയിരുന്നു.

തെലുങ്ക് ദേശം പാര്‍ട്ടിയുടെ ജി പ്രഭാകര്‍ റെഡ്ഡിയെ 47,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശോഭ പരാജയപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥി മരിച്ചതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കെണ്ടെന്നും മരിച്ച സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്താമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതോടെ മരണ ശേഷവും തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനാര്‍ത്ഥി എന്ന ഖ്യാതി സ്വന്തമായിരിക്കുകയാണ് ശോഭ റെഡ്ഡിക്ക്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ 24 ന് ഉണ്ടായ അപകടത്തിലാണ് ശോഭ നാഗി റെഡ്ഡി മരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ മരിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടതുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു നീങ്ങിയത്. സീമാന്ധ്രയില്‍ തന്നെ മറ്റൊരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന ശോഭ നാഗി റെഡ്ഡിയുടെ ഭര്‍ത്താവ് ഭൂമനാഗി റെഡ്ഡിയും വിജയിച്ചു.

ശോഭ വിജയിച്ചതോടെ സീമാന്ധ്രയില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമാണ്. ഉപതെരഞ്ഞെടുപ്പില്‍ ശോഭയുടെ മകളെ മത്സരിപ്പിക്കാന്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.   സീമാന്ധ്രയിലെ നല്ലഗ്ഗഡ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന ശോഭ നാഗി റെഡ്ഡി അതെ മണ്ഡലത്തില്‍ തന്നെയാണ് ജനവിധി തേടിയത്.

Scroll To Top