Saturday December 10, 2016
Latest Updates

മരിച്ചെന്ന് വിധിയെഴുതിയ ഗര്‍ഭസ്ഥശിശുവിന് അത്ഭുത ജനനം…അമീലിയ ആരോഗ്യവതി !

മരിച്ചെന്ന് വിധിയെഴുതിയ ഗര്‍ഭസ്ഥശിശുവിന് അത്ഭുത ജനനം…അമീലിയ ആരോഗ്യവതി !

അബോര്‍ഷന്‍ നടന്നുവെന്ന് ആശുപത്രിക്കാര്‍ വിധിയെഴുതിയ ഗര്‍ഭസ്ഥ ശിശു യാതൊരു കുഴപ്പവും കൂടാതെ ജനിച്ചു. സ്‌കാനിംഗിനെത്തിയ അമ്മയോട് ആശുപത്രിയിലെ സ്റ്റാഫ് പരിശോധന കഴിഞ്ഞാണ് ഗര്‍ഭം അലസിപ്പോയതായി അറിയിച്ചത്. എന്നാല്‍ ദിവസമെത്തിയപ്പോള്‍ ഇതാ യാതൊരു കുഴപ്പവുമില്ലാതെ ഒരു പെണ്‍കുഞ്ഞ് പിറക്കുക തന്നെ ചെയ്ത സംഭവം

സ്‌കാനിംഗിന് പോയ 36കാരിയായ ഹാസല്‍ വിഗ്ഗിന്‍സ് എന്ന അമ്മയോട് കുഞ്ഞിന്റെ ഹൃദയമിടിപ്പ് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ് മിഡ് വൈഫ് പറഞ്ഞതെന്ന് പാസില്‍ പറഞ്ഞു. ഒന്നുകൂടി പരിശോധിക്കാന്‍ പറഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചുവെന്നകാര്യം നൂറുശതമാനം ഉറപ്പാണെന്നായിരുന്നു സ്റ്റാഫ് അറിയിച്ചത്.

തന്റെ കുഞ്ഞ് നഷ്ടപ്പെട്ടതോര്‍ത്ത് വളരെയധികം വേദനിച്ചുവെന്നും തുടര്‍ന്നുള്ള ദിവസം അബോര്‍ഷന്‍ ഗുളികകളുടെ ആദ്യ സെക്ഷന്‍ കഴിക്കുന്നതിനായി ആശുപത്രിയിലേക്ക് തന്നെ തിരികെ വന്നുവെന്നും ഹാസില്‍ പറഞ്ഞു

എന്നാല്‍ തന്റെ കുഞ്ഞ് മരിച്ചുപോയെന്നു വിശ്വസിക്കാന്‍ സാധിക്കാതെയിരുന്ന ഹാസില്‍ മരുന്നു കഴിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. വീണ്ടും ഒരു സ്‌കാന്‍ കൂടി നടത്താന്‍ അവര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് കുഞ്ഞിന് കുഴപ്പമില്ലെന്ന് വ്യക്തമായത്

പത്തുവയസ്സുള്ള ഡൈലാന് കൂട്ടായി അമീലിയ എന്ന കുഞ്ഞനുജത്തികൂടി പിറക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 13നാണ് പ്രതിബന്ധങ്ങളെ തരണം ചെയ്തുകൊണ്ട് അമീലിയ ജനിച്ചത്.
ഏതായാലും തെറ്റായ സ്‌കാനിംഗ് റിപ്പോര്‍ട്ടിലൂടെ കുഞ്ഞിന്റെ മരണത്തിനു കാരണമാവുമായിരുന്നതിന് നോര്‍ത്തംബ്രിയ എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഹാസിലിനോട് ക്ഷമ ചോദിച്ചിട്ടുണ്ട്.

അമീലിയ യാതൊരു കുഴപ്പവും ഇല്ലാതെയാണ് ജനിച്ചതെന്ന് പറയാന്‍ സാധിക്കുകയില്ല. കൊച്ച് അമീലിയ ജനിക്കുമ്പോള്‍ അവളുടെ കരള്‍ ശരീരത്തിനു വെളിയിലായിരുന്നു. ഡോക്ടര്‍മാര്‍ അത് ഓപറേഷനിലൂടെ അത് ശരിയാക്കി. ദിനം പ്രതി കുഞ്ഞിന് ആരോഗ്യം വച്ചുവരികയാണത്രേ.

Scroll To Top