Saturday December 10, 2016
Latest Updates

മരിച്ചു പോയവരുടെ പേരിലും ഐറിഷ് ജിപി മാര്‍ ഫീസ് വാങ്ങുന്നുവെന്ന് ആരോപണം,നിഷേധിച്ച് ഡോക്റ്റര്‍മാര്‍ 

മരിച്ചു പോയവരുടെ പേരിലും ഐറിഷ് ജിപി മാര്‍ ഫീസ് വാങ്ങുന്നുവെന്ന് ആരോപണം,നിഷേധിച്ച് ഡോക്റ്റര്‍മാര്‍ 

ഡബ്ലിന്‍ :മരിച്ചുപോയ രോഗികളുടെ പേരില്‍ ജിപി ഡോക്ടര്‍മാര്‍ ഫീസ് വാങ്ങുന്നു എന്ന പരാതിയെ നിഷേധിച്ച് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ രംഗത്ത്. മരിച്ചു പോയ രോഗികളുടെ പേരില്‍ ജിപി ഡോക്ടര്‍മാര്‍ സര്‍ക്കാരില്‍നിന്ന് ഫീസ് ഈടാക്കുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐഎംഒ ജിപി കമ്മറ്റിയുടെ ചെയര്‍മാന്‍ ഡോ. റേ വാലി പറഞ്ഞു. രോഗികളെ ചികിത്സിച്ച കാര്‍ഡിന്റെ അടിസ്ഥാനത്തിലല്ല ജിപി ഡോക്ടര്‍മാര്‍ക്ക് ശമ്പളം കിട്ടുന്നത്. മറിച്ച് എച്ച്എസ്ഇ തയാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച്ച ദ് മിറര്‍ പത്രം ജിപി ഡോക്ടര്‍മാര്‍ മരിച്ചു പോയ രോഗികളുടെ പേരില്‍ അനധകൃതമായി വാങ്ങിയ മൂന്നു മില്യണ്‍ യൂറോ തിരികെ നല്‍കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വിഷയം ഇതിന് മുന്‍പ് ഉന്നയിക്കപ്പെട്ടപ്പോഴും മറുപടി നല്‍കിയതാണെന്നുംമരിച്ചു പോയ രോഗികളുടെ പേരില്‍ ജിപി ഡോക്ടര്‍മാര്‍ പണം കൈപ്പറ്റുന്നു എന്നത് വാസ്തവ വിരുദ്ധമാണെന്നും എച്ച്എസ്ഇ പ്രതികരിച്ചു.

Scroll To Top