Tuesday December 06, 2016
Latest Updates

മരിക്കുന്നതിന് മുമ്പ് അമേരിക്കക്കാര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമായി അയര്‍ലണ്ട്

മരിക്കുന്നതിന് മുമ്പ് അമേരിക്കക്കാര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമായി അയര്‍ലണ്ട്

ഡബ്ലിന്‍: അമേരിക്കക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം അയര്‍ലണ്ട്. പ്രമുഖ ട്രാവല്‍ വെബ്‌സൈറ്റായ ട്രിപ്പ്ബാരോമീറ്റര്‍ നടത്തിയ ഒരു സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഓരോ അമേരിക്കക്കാരനും ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കക്കാരെ കൂടാതെ ലോകത്തെ മറ്റ് രാജ്യങ്ങളിലെ ആളുകള്‍ മരണത്തിന് മുമ്പ് ഒരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്ന മൂന്ന് പ്രമുഖ രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട്. 

10,000 അമേരിക്കക്കാരില്‍ നിന്ന് അഭിപ്രായം ശേഖരിച്ച് നടത്തിയ സര്‍വേയില്‍ ഓസ്‌ട്രേലിയ, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കക്കാര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ് അയര്‍ലണ്ട്. അയര്‍ലണ്ട് സന്ദര്‍ശിക്കുന്നതിനായി അമേരിക്കയിലെ ഓരോ സഞ്ചാരപ്രമിയും 8,272 ഡോളര്‍ വീതം മാറ്റിവച്ചിട്ടുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേ ഫലം ഐറിഷ് ടൂറിസത്തിന് ശുഭസൂചനയാണെന്ന് ടൂറിസം അയര്‍ലണ്ട് സിഇഒ നെയ്ല്‍ ഗിബ്ബണ്‍സ് പറഞ്ഞു. 

കൂടുതല്‍ അമേരിക്കാന്‍ സഞ്ചാരികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ടൂറിസം നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 980,000 അമേരിക്കക്കാര്‍ കഴിഞ്ഞ വര്‍ഷം അയര്‍ലണ്ട് സന്ദര്‍ശിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ 2007 ലെ റെക്കോഡ് ആണ് കഴിഞ്ഞ വര്‍ഷം മറികടന്നത്. ലിമെറിക്ക് സിറ്റി ഓഫ് കള്‍ച്ചര്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ മുന്‍നിരത്തിയും വിദേശ സഞ്ചാരികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കാനുള്ള പരിശ്രമമാണ് ടൂറിസം അയര്‍ലണ്ട് അധികൃതര്‍ നടത്തുന്നത്. 




Scroll To Top