Saturday December 10, 2016
Latest Updates

മരണാനന്തര ജീവിതത്തിന് തെളിവുമായി ജര്‍മന്‍ ഗവേഷകര്‍

മരണാനന്തര ജീവിതത്തിന് തെളിവുമായി ജര്‍മന്‍ ഗവേഷകര്‍

ബെര്‍ലിന്‍: മരണാനന്തര ജീവിതമുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ മരണാന്തര ജീവിതമുണ്ടെന്ന് ശാസ്ത്രലോകം. ജര്‍മന്‍ ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. ബെര്‍ലിനിലെ ടെക്‌നിക്കെ
സര്‍വകലാശാലയിലെ ഒരു സംഘം സൈക്കോളജിസ്റ്റുകളും ഡോക്ടര്‍മാരും അടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെയാണ് ഇക്കാര്യം തെളിയിച്ചതെന്നു ശാസ്ത്രലോകം അവകാശപ്പെടുന്നു. പരീക്ഷണത്തിനു തയ്യാറാകാന്‍ സ്വയം സന്നദ്ധരായ 944 പേരിലാണ് ഗവേഷണ നടത്തിയത്.

മരണത്തിനു തുല്യമായ കോമ സ്റ്റേജിലേക്ക് എത്തിച്ച ശേഷം നടത്തിയ പരീക്ഷണത്തില്‍ മരണാന്തര ജീവിതത്തിന്റെ തെളിവ് ലഭിച്ചു എന്നാണു ഗവേഷകരുടെ അവകാശവാദം. പിന്നീട് പരീക്ഷണത്തിനു ശേഷം പരീക്ഷണ വിധേയരെ കോമയില്‍ നിന്ന്
സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നു. എപ്പിനെര്‍ഫിന്‍, ഡിമെത്തില്‍ട്രൈഫ്റ്റാമിന്‍ എന്നീ മരുന്നുകള്‍ പ്രയോഗിച്ചാണ് കോമയിലക്കിയവരെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത്.പരീക്ഷണത്തിന്റെ ഭാഗമായി കോമ സ്റ്റേജിലേക്ക് മാറിയവര്‍ കോമയില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ മരണാന്തരം സംഭവിച്ച കാര്യങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവച്ചതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.

പലരും ഒന്നിനൊന്ന് വ്യത്യസ്തമായ ഓര്‍മകളാണ് പങ്കു വച്ചത് എങ്കിലും മരണാനന്തര ജീവിതമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നു ഗവേഷകര്‍ പറയുന്നു.മരണാന്തര ജീവിത മതവിശ്വാസവുമായി കൂടി ബന്ധപ്പെട്ട കാര്യമായതിനാല്‍
ക്രിസ്ത്യന്‍ ഹിന്ദു ഇസ്ലാം മതവിശ്വാസികളായവരെയും നിരീശ്വരവാദികളെയും  പരീക്ഷണത്തിന് വിധേയരാക്കിയിരുന്നു.

Scroll To Top