Sunday December 11, 2016
Latest Updates

മരണം വിധിച്ച് മോര്‍ച്ചറിയില്‍ തള്ളിയ യുവാവ് മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു

മരണം വിധിച്ച് മോര്‍ച്ചറിയില്‍ തള്ളിയ യുവാവ് മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു

അലിഗഡ്: ഡോക്ടര്‍മാര്‍ മരണം വിധിച്ച് മോര്‍ച്ചറിയില്‍ തള്ളിയ യുവാവ് മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു. ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഒരു ജില്ലാ ആശുപത്രിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയാതോടെ ഇയാളെ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഓഗസ്റ്റ് 20 നു പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അജ്ഞാത യുവാവ് 29 ന് മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി.

തുടര്‍ന്ന് രണ്ടു ദിവസം മോര്‍ച്ചറിയില്‍ അടച്ച യുവാവിന്റെ ശരീരം സെപ്റ്റംബര്‍ 1 ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പുറത്തെടുത്തു. അപ്പോഴാണ് ഇയാള്‍ക്ക് ജീവനുണ്ടെന്നു തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിനു മുമ്പുള്ള പോലീസ് നടപടികള്‍ക്കായി ശരീരം തറയില്‍ കിടത്തിയപ്പോഴാണ് ഞരങ്ങുകയും മൂളുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാളെ ഐസിയുവിലേക്ക് മാറ്റി.

സംഭവം വിവാദമായതോടെ ആശുപത്രി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Scroll To Top