Saturday December 03, 2016
Latest Updates

മയക്കു മരുന്നുമുട്ടകള്‍ !

മയക്കു മരുന്നുമുട്ടകള്‍ !

കിന്‍ഡര്‍ എഗ്ഗില്‍ മയക്കുമരുന്നുമായി ജയിലില്‍ ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയ കൌമാരക്കാരന്‍ അവസാനം ജയിലായി. ഈ കൗമാരക്കാരന് ആറുമാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.ഡബ്ലിന്‍ മൗണ്ട്‌ജോയ് ജയിലിലെ ബന്ധുവിനെ കാണാനെത്തിയ കൗമാരപ്രായക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന കിന്‍ഡര്‍ മുട്ടകള്‍ക്കകത്ത് കന്നബിയും മയക്കുമരുന്നുമായിരുന്നുവെന്ന് ഗാര്‍ഡ കണ്ടെത്തുകയായിരുന്നു.
മുന്‍പേ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ 17കാരന്‍ പ്രൊബേഷന്‍ പിരീഡില്‍ ഇരിക്കുന്ന സമയത്താണ് വീണ്ടും ഇപ്പോള്‍ കന്നബിയുമായി ഗാര്‍ഡയുടെ വലയിലായത്..
ഇതിനു മുന്‍പ് പല തവണ പിടിയിലായെങ്കിലും ജഡ്ജ് ജോണ്‍ ഒ’കോണര്‍ ഇയാള്‍ക്ക് ‘നന്നാവാനാ’യുള്ള അവസരങ്ങള്‍ നല്‍കിയിരുന്നു. പ്രൊബേഷന്‍ പിരീഡില്‍ തന്നെ ഇയാളെ ഡ്രഗ് അബ്യൂസ് ട്രീറ്റ്‌മെന്റിന് വിധേയനാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ വീണ്ടും കോടതി നല്‍കിയ വിലക്കുകളൊക്കെ തെറ്റിച്ചതായി തെളിഞ്ഞതിനാലാണ് ഇപ്പോള്‍ ഇയാള്‍ക്ക് ശിക്ഷ വിധിക്കുന്നതിലേക്ക് കോടതി എത്തിച്ചേര്‍ന്നത്.
2012 ഒക്ടോബര്‍ 30നാണ് മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ഇയാളെ തുടക്കത്തില്‍ കോടതിയില്‍ ഹാജരാക്കിയത്. ചെറുപ്പക്കാരന്റെ കൈയില്‍ നിന്ന് ഇത്തരത്തില്‍ മയക്കുമരുന്നു ലഭിച്ചവിവരം ജയില്‍ അധികൃതരെ അറിയിച്ചതായാണ് ഗാര്‍ഡ ഷെറില്‍ വോള്‍ഫ് കോടതിയെ അറിയിച്ചത്.
വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ കൈയിലുള്ള കിന്‍ഡര്‍ എഗ്ഗില്‍ മയക്കുമരുന്നാണെന്ന് വ്യക്തമായത്. രണ്ടോളം കിന്‍ഡര്‍ എഗ്ഗുകളാണ് ഇയാളുടെ പക്കല്‍നിന്നും കണ്ടെടുത്തത്. അതില്‍ 229 മരുന്നുകളും കന്നബി ഉത്പന്നവും നിറച്ചിരിക്കുകയായിരുന്നു.
ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന കന്നബിക്ക് 113 യൂറോയും മരുന്നുകള്‍ക്ക് 458 യൂറോയും വില വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
കൊള്ളയുമായി ബന്ധപ്പെട്ടും ഇയാളുടെ പേരില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. 2012ല്‍ ജുവനൈല്‍ ഹോം അധികൃതനെ ഉപദ്രപിച്ചതിന്റെ പേരിലും ഒരു കേസുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഇയാളുടെ പ്രൊബേഷന്‍ പിരീഡ് ആരംഭിച്ചത്. എന്നാല്‍ അത് പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ വീണ്ടും പിടിയിലാവുകയായിരുന്നു.

Scroll To Top