Sunday December 04, 2016
Latest Updates

മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്ന ജീവനക്കാരനെ സസ്‌പെന്റ് ചെയ്ത ടെസ്‌കോ 11,500 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്ന ജീവനക്കാരനെ സസ്‌പെന്റ് ചെയ്ത ടെസ്‌കോ 11,500 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഡബ്ലിന്‍: മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്ന ജീവനക്കാരനെ പുറത്താക്കിയ ടെസ്‌കോ 11,500 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. എംപ്ലോയ്‌മെന്റ് അപ്പീല്‍ ട്രിബ്യൂണലിന്റേതാണ് വിധി. ജീവനക്കാരനെ പുറത്താക്കിയ നടപടി നീതികരിക്കാനാകില്ലെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ഇതേതുടര്‍ന്നാണ് ടെസ്‌കോയില്‍ നിന്ന് പിഴ ഈടാക്കാന്‍ കോടതി വിധിച്ചത്. 

2011 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ ജീവനക്കാരന്‍ മുമ്പ് മയക്കുമരുന്ന് കേസില്‍ പ്രതിയാക്കപ്പെട്ട വിവരം അറിഞ്ഞ ടെസ്‌കോ അധികൃതര്‍ ഇയാളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. 1996 മുതല്‍ ഇയാള്‍ ടെസ്‌കോയില്‍ ജോലി ചെയ്തു വരികയായിരുന്നു. എന്നാല്‍ ടെസ്‌കോയില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് കോടതി കണ്ടെത്തി. 

ഈ പശ്ചാത്തലത്തില്‍ ഇയാളെ സസ്‌പെന്റ് ചെയ്യുന്നത് ഉചിതമായ നടപടിയല്ലെന്നും കോടതി വിലയിരുത്തി. കഴിഞ്ഞ പതിനഞ്ച് വര്‍ഷവും ഇയാളുടെ പേരില്‍ ആരോപണമൊന്നും ഉയര്‍ന്നിട്ടില്ലെന്ന് കോടതി കണ്ടെത്തി. അതേസമയം കമ്പനിക്ക് ചീത്തപ്പേരാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതെന്ന് ടെസ്‌കോ അധികൃതര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം മുഖവിലയ്ക്ക് എടുക്കാന്‍ കോടതി തയ്യാറായില്ല.

Scroll To Top