Sunday December 04, 2016
Latest Updates

മമ്മൂട്ടി തന്റെ ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ച് വിടാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

മമ്മൂട്ടി തന്റെ ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ച് വിടാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

സൂപ്പര്‍ താരം മമ്മൂട്ടി തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചു വിടാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ ചെയ്തികളില്‍ മനം മടുത്താണ് താരം ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചു വിടാന്‍ തയ്യാറെടുക്കുന്നത്.

മോഹന്‍ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡ് പുറത്തിറങ്ങിയ ശേഷം മമ്മൂട്ടി ആരാധകര്‍ ഫെയ്‌സ്ബുക്കിലൂടെയും മറ്റ് ഇന്റര്‍നെറ്റ് മാധ്യമങ്ങളിലൂടെയും മോഹന്‍ലാലിനെയും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെയും അക്ഷേപിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് താരം തന്റെ ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചുവിടാന്‍ ആലോചിക്കുനത്.

നേരത്തെ തമിഴ് ചലച്ചിത്ര താരം അജിത് തന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചു വിട്ടിരുന്നു. അജിത്തിനെ മാതൃകയാക്കാനാണ് മമൂട്ടി ആലോചിക്കുന്നത്.

Scroll To Top