Sunday December 04, 2016
Latest Updates

മമ്മൂട്ടി ഗൂഗിള്‍ ഗ്‌ളാസ് സ്വന്തമാക്കി

മമ്മൂട്ടി ഗൂഗിള്‍ ഗ്‌ളാസ് സ്വന്തമാക്കി

ലയാളത്തിലെ ഗാഡ്ജറ്റ് പ്രേമിയായ നടനാണ്  സൂപ്പര്‍താരം മമ്മൂട്ടി. ഐ ഫോണ്‍, മുന്തിയ ഇനം ക്യാമറകള്‍, മൊബൈലുകള്‍ തുടങ്ങിയ ഏറ്റവും പുതിയ ഗാഡ്ജറ്റുകള്‍ മറ്റാരെങ്കിലും വാങ്ങുന്നതിന് മുമ്പ് വാങ്ങണമെന്നു മമ്മൂട്ടിക്ക് നിര്‍ബന്ധമാണ്. മലയാളക്കരയില്‍ ആദ്യമായി ഐ ഫോണ്‍ 5 സ്വന്തമാക്കിയതും മമ്മൂട്ടിയായിരുന്നു. ലോകത്തെ ടെക്കി പ്രേമികള്‍ കാത്തിരുന്ന ഗൂഗിള്‍ ഗ്‌ളാസ് ഇത് ആദ്യമായി മലയാളക്കരയിലേക്ക് എത്തിയതും മമ്മൂട്ടിയിലൂടെയാണ്.

ഏപ്രില്‍ 15 നാണ് ഗൂഗിള്‍ ഗ്‌ളാസ് വിപണിയില്‍ ഇറങ്ങിയത്. അന്ന് തന്നെ സൂപ്പര്‍ താരം ഗൂഗിള്‍ ഗ്‌ളാസ് സ്വന്തമാക്കി. ഗൂഗിള്‍ ഗ്‌ളാസ് ഔദ്യോഗികമായി വിപണിയില്‍ എത്തുന്നതിനു മുമ്പ് തെരഞ്ഞെടുത്ത 2500 ഓളം പേര്‍ക്ക് ഗൂഗിള്‍ ഗ്‌ളാസ് നല്കിയിരുന്നു. അക്കൂട്ടത്തിലാണ് മലയാളത്തിന്റെ സൂപ്പര്‍ താരത്തിനു ഗൂഗിള്‍ ഗ്‌ളാസ് ലഭിച്ചത്.

താരം ഗൂഗിള്‍ ഗ്‌ളാസ് ധരിച്ച് നില്‍ക്കുന്ന ചിത്രം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. മംഗ്ലീഷ് എന്ന സിനിമയുടെ ലൊക്കേഷനില്‍ മമ്മൂക്ക ഗൂഗിള്‍ ഗ്‌ളാസ് ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്താണ് ഗൂഗിള്‍ ഗ്‌ളാസ് എന്ന് ഇനിയും പിടികിട്ടാത്തവരോട്, ഒറ്റവാക്കില്‍ പറഞ്ഞാല്‍ കണ്ണാടിയുടെ രൂപത്തില്‍ മുഖത്ത് ധരിക്കാവുന്ന ഒരു മിനി കമ്പ്യൂട്ടറാണ് ഗൂഗിള്‍ ഗ്‌ളാസ് എന്ന് പറയാം. ഒപ്ടിക്കല്‍ ഹെഡ് മൌണ്ടഡ് ഡിസപ്ലേ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച ഗൂഗിള്‍ ഗ്‌ളാസ് വികസിപ്പിച്ചത് പ്രശസ്ത സേര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ആണ്. ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ എല്ലായിടത്തും കൊണ്ടുനടക്കുക എന്നത് അസാധ്യമായ കാര്യമാണ്. അതുകൊണ്ടാണ് കൊണ്ടുനടക്കാവുന്ന കമ്പ്യൂട്ടര്‍ എന്ന ആശയം അഥവാ യുബിഐ കമ്പ്യൂട്ടിംഗ് എന്ന ആശയം സാങ്കേതിക വിദഗ്ദരുടെ തലയില്‍ വിരിഞ്ഞത്.

അതായത് പരമ്പരാഗത കമ്പ്യൂട്ടറിന്റെ രൂപത്തിലല്ലാതെ നമുക്ക് ഇഷ്ടമുള്ള രൂപത്തില്‍ കമ്പ്യൂട്ടര്‍ രൂപ മാറ്റം വരുത്തി കൊണ്ട് നടക്കാവുന്ന രൂപത്തില്‍ നിര്‍മ്മിക്കുന്നവയെയാണ് യുബിഐ കമ്പ്യ്യൂട്ടിംഗ് എന്ന് പറയുന്നത്. നാം മുഖത്ത് ധരിക്കുന്ന ഗ്ലാസിന്റെ രൂപത്തില്‍ നിര്‍മ്മിച്ച ഗൂഗിള്‍ ഗ്‌ളാസ് അത്തരമൊരു കമ്പ്യൂട്ടറാണ്. ച്രുക്കം പറഞ്ഞാല്‍ ഗൂഗിള്‍ ഗ്ലാസിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഇമെയിലുകളും, വീഡിയോ ദൃശ്യങ്ങളും മറ്റും കണ്‍മുന്നില്‍ തെളിയും.

Scroll To Top