Monday December 05, 2016
Latest Updates

മമ്മൂട്ടിയുടെ കര്‍ണ്ണന്‍ 2017ല്‍

മമ്മൂട്ടിയുടെ കര്‍ണ്ണന്‍ 2017ല്‍

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മഹാഭാരത ഇതിഹാസ സിനിമ ‘കര്‍ണ്ണന്‍’ ഷൂട്ടിങ് ആരംഭിക്കുക 2017ല്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ പി.ശ്രീകുമാറാണ്. ചിത്രം വലിയ ബജറ്റില്‍ ഒരുക്കാനാണ് പദ്ധതി.

ബിജു മേനോനെയും ജയസൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കുകള്‍ കാരണമാണ് കര്‍ണ്ണന്‍ വൈകുന്നത്. എങ്കിലും കര്‍ണ്ണന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.

അതേസമയം പ്രൃഥ്വിരാജിനെ നായകനാക്കി ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യുന്ന സിനിമയും മഹാഭാരതത്തിലെ കര്‍ണ്ണനെക്കുറിച്ചുള്ളതാണ്. ഈ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളും ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരേ കഥാപാത്രത്തെ രണ്ടു വ്യത്യസ്ത സിനിമകള്‍ എങ്ങനെയാകും സമീപിക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍

Scroll To Top