Saturday December 10, 2016
Latest Updates

മമ്മൂട്ടിക്ക് ലാല്‍ ജൂനിയറിന്റെ ഡ്രൈവിംഗ് ലൈസന്‍സ്

മമ്മൂട്ടിക്ക് ലാല്‍ ജൂനിയറിന്റെ ഡ്രൈവിംഗ് ലൈസന്‍സ്

പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്നതില്‍ വിമുഖത ഇല്ലാത്ത സൂപ്പര്‍താരമാണ് മമ്മൂട്ടി. മലയാളത്തിലെ പുതുതലമുറ സംവിധായകന്‍ ലാല്‍ ജൂനിയറിന്റെ സിനിമയിലാണ് മമ്മൂട്ടി ഏറ്റവും പുതിയതായി അഭിനയിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ഹായ് അയാം ടോണിക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്.

കോമഡിയ്ക്കും ആക്ഷനും പ്രാധാന്യം നല്‍കി ത്രില്ലറായിട്ടായിരിക്കും ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്. ലാലും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ലാല്‍ ജൂനിയര്‍ മമ്മൂട്ടിയെ ചിത്രത്തിന്റെ കഥ പറഞ്ഞു കേള്‍പ്പിക്കുകയും കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി ഡേറ്റ് നല്‍കുകയുമായിരുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം ഹണിബീ ഹിറ്റായിരുന്നു. രണ്ടാം ചിത്രം ഹൈ അയാം ടോണി ഇന്ന് റിലീസ് ചെയ്യും.

 

Scroll To Top