Saturday December 10, 2016
Latest Updates

മമ്മുട്ടിയുടെ ത്രില്ലര്‍ ചലച്ചിത്രം മുന്നറിയിപ്പ് വെള്ളിയാഴ്ച മുതല്‍ ഡബ്ലിനില്‍ 

മമ്മുട്ടിയുടെ ത്രില്ലര്‍ ചലച്ചിത്രം മുന്നറിയിപ്പ് വെള്ളിയാഴ്ച മുതല്‍ ഡബ്ലിനില്‍ 

ഡബ്ലിന്‍ :മമ്മൂട്ടി മുഖ്യ കഥാപാത്രമായി അരങ്ങത്തെത്തുന്ന ‘മുന്നറിയിപ്പ് ‘ഡബ്ലിനില്‍ വെള്ളി ,ശനി ദിവസങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നു.താല ,ബ്ലാഞ്ചസ് ടൌണ്‍ ,സാന്റ്രി എന്നിവിടങ്ങളിലാണ് ഡബ്ലിനിലെ പ്രദര്‍ശനങ്ങള്‍.

വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് ഇപ്പോള്‍ വിജയകരമായി തിയെറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിരൂപക ശ്രദ്ധയും പ്രേക്ഷക പ്രീതിയും ഒരു പോലെ നേടാന്‍ ചിത്രത്തിനായിട്ടുണ്ട്. . 

ജയില്‍ മോചിതനാകുന്ന തടവുകാരനായാ!ണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്.സി.കെ. രാഘവന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി മികച്ച പ്രകടനമാണു നടത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ജീവിതകഥ എഴുതാനെത്തുന്ന മാധ്യമപ്രവര്‍ത്തകയായി അപര്‍ണ ഗോപിനാഥ് അഭിനയിക്കും. നെടുമുടി വേണുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡബ്ലിനിലെ പ്രദര്‍ശന സമയങ്ങള്‍ 
IMC CINEMAS SANTRY
26/09/14  8:45pm
27/09/14  6pm

IMC CINEMAS TALLAGHT
26/09/14  8:45pm
27/09/14  6 pm

ODEON BLANCHARDSTOWN
26/09/14  8:45pm 

Scroll To Top