Thursday December 08, 2016
Latest Updates

മന്‍മോഹന്‍ സിംഗ് രാജി വച്ചു; ലോകം ആദരിക്കുന്ന സാമ്പത്തിക വിദഗ്ദന്‍ ഇനി മുന്‍ പ്രധാനമന്ത്രിമാരുടെ നിരയില്‍

മന്‍മോഹന്‍ സിംഗ് രാജി വച്ചു; ലോകം ആദരിക്കുന്ന സാമ്പത്തിക വിദഗ്ദന്‍ ഇനി മുന്‍ പ്രധാനമന്ത്രിമാരുടെ നിരയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് രാജി വച്ചു. രാഷ്ട്രപതി ഭവനിലെത്തിയാണ് അദ്ദേഹം രാജി നല്കിയത്. ലോകം അറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ മന്‍മോഹന്‍ സിംഗ് പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് പടിയിറങ്ങുന്നത്. കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേടിക്കൊടുത്ത പ്രധാനമന്ത്രി എന്ന ചീത്തപ്പേരോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.

ഇതോടെ മുന്‍ പ്രധാനമന്ത്രിമാരുടെ നിരയിലേക്ക് ഡോ. മന്‍മോഹന്‍ സിംഗ് എന്ന സാമ്പത്തിക വിദഗ്ദന്റെ പേര് കൂടി എഴുതി ചേര്‍ക്കപ്പെട്ടു. രാജിക്ക് മുന്നോടിയായി ഇന്ന് രാവിലെ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയുടെ അവസാന യോഗം ചേര്‍ന്നു. തന്റെ ജീവിതവും പ്രവര്‍ത്തനവും തുറന്ന പുസ്തകമാണെന്നും പ്രധാനമന്ത്രി സ്ഥാനമില്ലെങ്കിലും രാജ്യത്തിന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

1932 സെപ്റ്റംബര്‍ 26 ന് പാകിസ്ഥാനിലെ പഞ്ചാബില്‍ ജനിച്ച മന്‍മോഹന്‍ സിംഗ് മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനാണ്. രാജ്യത്തിന്റെ പതിമൂന്നാമത് പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്. കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവ്, പ്ലാനിംഗ് കമ്മീഷന്‍ അധ്യക്ഷന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1991 ല്‍ നരസിംഹ റാവു ഗവണ്‍മെന്റില്‍ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം കേന്ദ്രമന്ത്രിസഭായിലേക്ക് വന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച 90 കളില്‍ ധനകാര്യമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന് ഏറെ ഗുണം ചെയ്തതായി സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു. 19982004 കാലയളവില്‍ വാജ്‌പേയിയുടെ ഭരണകാലയളവില്‍ മന്‍മോഹന്‍ സിംഗ് രാജ്യസഭ പ്രതിപക്ഷ നേതാവായിരുന്നു.

2004 ല്‍ ഒന്നാം യുപിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചത് മന്‍മോഹന്‍ സിംഗ് എന്ന ഒരേയൊരു നേതാവിന്റെ പേര് മാത്രമായിരുന്നു. 2009 ല്‍ രണ്ടാം വട്ടവും യുപിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മന്‍മോഹന്‍ സിംഗ് വീണ്ടും പ്രധാനമന്ത്രിയായി. ഒടുവില്‍ 2014 ല്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി പടിയിറക്കം.

Scroll To Top