Thursday December 08, 2016
Latest Updates

‘മന്നം ഇരിന്നിടത്ത് ഇപ്പോള്‍ മന്ദബുദ്ധി ‘; വെള്ളാപ്പള്ളി നടേശന്‍

‘മന്നം ഇരിന്നിടത്ത് ഇപ്പോള്‍ മന്ദബുദ്ധി ‘; വെള്ളാപ്പള്ളി നടേശന്‍
തൃശൂര്‍: ഇടക്കാലത്തെ സൌഹൃദത്തിന് ശേഷം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പരിഹസിച്ച് കൊണ്ട് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. മന്നത്ത് പത്മനാഭനെ പോലെ മഹാനായ ആള്‍ ഇരുന്ന കസേരിയില്‍ ഇപ്പോഴിരിക്കുന്നത് മന്ദബുദ്ധിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കനകസിംഹാസനത്തില്‍ ഇരിക്കുന്നത് ശുനകനോ ശുംഭനോ എന്ന ഗാനമാണ് ഇപ്പോള്‍ ഓര്‍മ വരുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

ഇല്ലാത്ത പ്രശ്‌നങ്ങളാണ് സുകുമാരന്‍ നായര്‍ ഉണ്ടാക്കുന്നത്. ഇയാള്‍ ആരാ തമ്പുരാനാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന് ഇച്ഛാശക്തിയുണ്ടെങ്കില്‍ സുകുമാരന്‍ നായരുടെ പ്രസ്താവനക്കെതിരെ സംസാരിക്കണം. വിഷയത്തില്‍ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

മാന്യമാരെ ചവിട്ടി താഴ്ത്തുന്നത് സുകുമാരന്‍ നായരുടെ ശീലമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എന്‍.എസ്.എസിന്റെ സമ്മര്‍ദ തന്ത്രമാണിത്. സുധീരന്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് പോകരുതായിരുന്നു. സുകുമാരന്‍ നായര്‍ തറ, പറ പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Scroll To Top