Tuesday December 06, 2016
Latest Updates

മന്ത്രി ജോ കോസ്റ്റലോയുടെ കാര്‍ പട്ടാപ്പകല്‍ മോഷണം പോയി

മന്ത്രി ജോ കോസ്റ്റലോയുടെ കാര്‍ പട്ടാപ്പകല്‍ മോഷണം പോയി

ഡബ്ലിന്‍ : ജൂനിയര്‍ മിനിസ്റ്റര്‍ ജോകോസ്റ്റലോയുടെ കാര്‍ അജ്ഞാതര്‍ മോഷ്ടിച്ചു. മന്ത്രി കോണ്‍സ്റ്റിറ്റുവന്‍സി ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പുറത്ത് കിടന്ന കാര്‍ കാണാതാവുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തില്‍ ഡബ്ലിന്‍ സെന്റര്‍ വാര്‍ഡിലെ ഓഫീസിന് മുന്നില്‍ ഡോറുകളെല്ലാം ലോക്ക് ചെയ്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കോഡ ഒക്‌ടേവിയ കാര്‍ ആയിരുന്നു കാണാതെ പോയത്.

കാര്‍ ഉപേക്ഷിക്കുകയോ തീ കൊളുത്തുകയോ ചെയ്യാന്‍ ശ്രമിച്ചിരിക്കുമോയെന്നും ഈ ലേബര്‍ ടി ഡി ആശങ്കപ്പെടുന്നുണ്ട്. കാര്‍ രഹസ്യമായി കടത്തിക്കൊണ്ടു പോയി മറ്റേതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചിട്ടുണ്ടാകുമോ എന്നും സംശയിക്കപ്പെടുന്നുണ്ട്. കാറിനുള്ളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് കോസ്റ്റലോ പറഞ്ഞു.

ഐറിഷ് ഡയലിലെയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ മുതല്‍ മോഷണം നടക്കുന്ന സംഭവം ഇത് രണ്ടാം തവണയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസിന് റിഫോം അലയന്‍സ് ടി ഡിയും മുന്‍ യൂറോപ്യന്‍ അഫയര്‍ മിനിസ്റ്ററുമായ ലൂസിന്‍ഡ ക്രെയ്ട്ടന്റെ വീട്ടില്‍ നടന്ന നടന്ന മോഷണത്തില്‍ ഒട്ടേറെ വിലപിടിച്ച വസ്തുക്കള്‍ നഷ്ടമായിരുന്നു. ഈ കേസില്‍ കുറ്റവാളികളെ പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

മായോയിലുള്ള ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിനായി പോയ സമയത്തായിരുന്നു വീട്ടില്‍ മോഷണം നടന്നത്. ഈ സംഭവങ്ങളെല്ലാം സുരക്ഷിതത്വത്തെക്കുറിച്ചുളള ഓര്‍മ്മപ്പെടുത്തലുകളാണെന്നും തങ്ങളുടെ വീട് സുരക്ഷിതമാണെന്നായിരുന്നു വിചാരിച്ചിരുന്നതെന്നും ഇവരുടെ ഭര്‍ത്താവ് സെനറ്റര്‍ പോള്‍ ബ്രാഡ് ഫോര്‍ഡ് പറഞ്ഞു. നിയമമന്ത്രി അലന്‍ ഷാട്ടറുടെ വീടും നേരത്തേ മോഷണത്തിന് ഇരയായിരുന്നു. ഈ സംഭവത്തില്‍ ദാരാ ഹെവിയെന്ന 27 കാരനെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഡെര്‍ബ്രൂക്ക് ബാലിന്‍നിറിലെ വീട്ടില്‍ 2012 മാര്‍ച്ച് 18 നായിരുന്നു മോഷണം നടന്നത്. വിചാരണ വേളയില്‍ ഷാറ്ററുടെ വീടായിരുന്നു അതെന്ന്അറിയാമായിരുന്നോ എന്ന് ജഡ്ജി ചോദിപ്പോള്‍ അത് ആരാണ് എന്നായിരുന്നു കള്ളന്‍ ചോദിച്ചത്.

Scroll To Top