Saturday December 03, 2016
Latest Updates

മന്ത്രി അലന്‍ കെല്ലിക്കെതിരെ വധ ഭീഷണി മുഴക്കിയ സ്ത്രീ അറസ്റ്റില്‍

മന്ത്രി അലന്‍ കെല്ലിക്കെതിരെ വധ ഭീഷണി മുഴക്കിയ സ്ത്രീ അറസ്റ്റില്‍

ഡബ്ലിന്‍: മന്ത്രി അലന്‍ കെല്ലിക്കെതിരെ വധ ഭീഷണി മുഴക്കിയ സ്ത്രീ അറസ്റ്റില്‍. ഡബ്ലിനിലെ ക്ലൊന്‍ഡാല്‍ക്കിന്‍ മേഖലയില്‍ നിന്ന് ഇന്നലെ രാവിലെയാണ് മധ്യവയസ്‌കയായ ഈ സ്ത്രീ അറസ്റ്റിലായത്. പിയേഴ്‌സ് സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനില്‍ ഇവരെ ചോദ്യം ചെയ്തുവരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവരെ രാഷ്ട്രീയ നേതാക്കളെ ഫോണിലൂടെ ഭീഷണിപ്പെടുത്തി വരികയായിരുന്നു. മന്ത്രി അലന്‍ കെല്ലിക്കാണ് ഏറ്റവുമധികം ഭീഷണി നേരിടേണ്ടി വന്നത്. അലന്‍ കെല്ലിയെയും കുടുംബത്തെയും വകവരുത്തിക്കളയുമെന്നായിരുന്നു ഭീഷണി. 

ജൂണിയര്‍ മന്ത്രി ഓധോണ്‍ ഒ റിയോര്‍ദന്‍ ക്ലൊന്‍ഡാല്‍ക്കിനില്‍ നിന്നുള്ള ടിഡി റോബര്‍ട്ട് ഡ്വോഡ്‌സ് എന്നിവര്‍ക്കെതിരെയും ഈ സ്ത്രീ വധഭീഷണി മുഴക്കിയിരുന്നു. മന്ത്രിമാരുടെയും നേതാക്കളുടെയും ഡയലിലെ ഓഫീസില്‍ വിളിച്ചായിരുന്നു ഭീഷണി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഇവര്‍ അറുപതിലധികം ഫോണ്‍ കോളുകള്‍ ഡയലിലെ ഓഫീസുകളിലേക്ക് ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി. ജലനിരക്കിനെതിരെയുള്ള പ്രതിഷേധങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്ന് രൂക്ഷമായ പ്രതികരണങ്ങള്‍ക്കിടയാക്കിയതെന്നാണ് സൂചന. ജലനിരക്ക് പ്രഖ്യാപിച്ച അലന്‍ കെല്ലിക്കെതിരെയായിരുന്നു ഏറ്റവും രൂക്ഷമായ പ്രതികരണം. 

പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിണ്‍സിന്റെ ഔദ്യോഗിക വസതിയിലും എഎന്‍ പോസ്റ്റിന്റെ ഓഫീസിലും ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിലും ഫിനഗേല്‍ ടിഡി നോയല്‍ കൂനനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും സമാനമായ മറ്റ് സംഭവങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഈ സ്ത്രീയുടെ ടെലിഫോണ്‍ കോളുകള്‍ നിരീക്ഷിച്ചാണ് ഗാര്‍ഡ ഇവരെ വലയിലാക്കിയത്. ഇവരുടെ പേര് പുറത്ത് വിട്ടിട്ടില്ല.

Scroll To Top