Sunday December 04, 2016
Latest Updates

മന്ത്രിസ്ഥാനം പോയ ജോണ്‍ പെറി വന്‍ കടക്കെണിയില്‍ 

മന്ത്രിസ്ഥാനം പോയ ജോണ്‍ പെറി വന്‍ കടക്കെണിയില്‍ 

സ്ലൈഗോ:പുനസംഘടനയിലൂടെ സ്ഥാനം നഷ്ടപ്പെട്ട ജൂനിയര്‍ മന്ത്രി ജോണ്‍ പെറി കടബാധ്യതയില്‍. 2.5 മില്യന്‍ യൂറോയുടെ കടബാധ്യതയാണ് മന്ത്രിയുടെ പേരിലുള്ളത്. ഇത്രയും തുക കുടിശിഖ വരുത്തിയ ജോണ്‍ പെറിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഡാന്‍സ്‌കെ ബാങ്ക് അധികൃതര്‍. ജോണ്‍ പെറിയുടെയും ഭാര്യ മേരിയുടെയും പേരിലാണ് കടബാധ്യത. തിങ്കളാഴ്ച ജോണ്‍ പെറിയുടെ പേര് ബാങ്ക് സ്റ്റബ്‌സ് ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്റ്റബ്‌സ് ഗസറ്റില്‍ മുന്‍മന്ത്രിയുടെ പേര് പ്രസിദ്ധീകരിക്കുന്നതിലൂടെ കടബാധ്യത തിരിച്ച് പിടിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ജോണ്‍ പെറിയെ പാപ്പരായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ബാധ്യത തീര്‍ക്കാന്‍ ജോണ്‍ പെറി തന്റെ പ്രോപ്പര്‍ട്ടി വില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വില്‍പ്പന മുടങ്ങിയതോടെയാണ് അദ്ദേഹം കടബാധ്യതയിലായത്. അതിനിടെ കടബാധ്യത തീര്‍ക്കുന്നതിന് ജോണ്‍ പെറി ബാങ്കുമായി കരാറില്‍ എത്തിയതായാണ് സൂചന. എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ പുറത്ത് വിട്ടിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല. വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് ബാങ്ക് വക്താവും വ്യക്തമാക്കി. 

ജോണ്‍ പെറിയുടെ പേരിലുള്ള സ്ലൈഗോയിലെ പ്രോപ്പര്‍ട്ടിയും സ്റ്റോണ്‍ പാര്‍ക്കിലെ റെസ്‌റ്റോറന്‍്‌റ് ബല്ലിമോണ്ടിലെ കൃഷിഭൂമി എന്നിവ ഈട് നല്കിയാണ് ജോണ്‍ പെറി ബാങ്കില്‍ നിന്ന് കടം എടുത്തത്. കുറച്ച് തവണകള്‍ കൃത്യമായി അടച്ചുവെങ്കിലും പിന്നീട് ലോണ്‍ അടവില്‍ വീഴ്ച വരുത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിച്ചത്. മോര്‍ട്ട്‌ഗേജ് ഡോക്യുമെന്റ് പ്രകാരം ജോണ്‍ പെറിയുടെ പേരില്‍ ഡാന്‍സ്‌കെ ബാങ്ക് കൂടാതെ ഇബിഎസ്, പെര്‍മനന്റ് ടിബിഎസ്, എഐബി തുടങ്ങിയ ബാങ്കുകളില്‍ കടബാധ്യത ഉണ്ട്. 

Scroll To Top