Friday December 09, 2016
Latest Updates

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ കേരളത്തിന് ഒരു കേന്ദ്രമന്ത്രി ഉറപ്പ്; ഭരണം ലഭിച്ചാല്‍ ഇ ശ്രീധരനെ റയില്‍വേ മന്ത്രിയാക്കാന്‍ മോഡി ക്യാമ്പ്

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ കേരളത്തിന് ഒരു കേന്ദ്രമന്ത്രി ഉറപ്പ്; ഭരണം ലഭിച്ചാല്‍ ഇ ശ്രീധരനെ റയില്‍വേ മന്ത്രിയാക്കാന്‍ മോഡി ക്യാമ്പ്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന പോസ്റ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്ത് വന്നതോടെ ഡല്‍ഹിയില്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിച്ചു കൊണ്ടാണ് മോഡി ക്യാമ്പ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്.

കൊച്ചി മെട്രോ റെയില്‍ മേധാവി ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരും മോഡി മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇ ശ്രീധരനെ റെയില്‍വേ മന്ത്രിയാക്കാനാണ് മോഡി ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് മോഡി ഇ ശ്രീധരനുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഡല്‍ഹി മെട്രോ ഉള്‍പ്പെടെ രാജ്യത്തെ സുപ്രധാന പദ്ധതികളുടെ മേല്‍നോട്ട ചുമതല വഹിച്ച ഇ ശ്രീധരന്‍ മോഡിയോട് അനുഭാവം പുലര്‍ത്തുന്നയാളാണ്. നേരത്തെ മോഡിയുടെ വികസന നയങ്ങളെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതാണ് ഇ ശ്രീധരന് മന്ത്രിസഭയിലേക്ക് വഴി തുറന്നത്.

അരുണ്‍ ജെയ്റ്റിലി, സുഷമ സ്വരാജ് തുടങ്ങി ബിജെപിയുടെ പ്രമുഖ നേതാക്കള്‍ കഴിഞ്ഞാല്‍ ഇ ശ്രീധരനെപ്പോലെയുള്ള ഉദ്യോഗസ്തസ്ഥ തലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാകും മോഡി മന്ത്രിസഭയില്‍ ഉണ്ടാകുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ രാജ്യസഭ പ്രതിപക്ഷ നേതാവായ അരുണ്‍ ജെയ്ടില്‍ ധനമന്ത്രിയാകും. പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാദ് സിങ്ങിന് ആഭ്യന്തര വകുപ്പോ പ്രതിരോധ വകുപ്പോ നല്കും.

ആഭ്യന്തരവും പ്രതിരോധവുമാണ് രാജ്‌നാദ് സിങ്ങിനായി മാറ്റി വച്ചിരിക്കുന്നത്. അദ്ദേഹം ഇതില്‍ ഏതെങ്കിലും ഒരു വകുപ്പ് തെരഞ്ഞെടുക്കുന്നതോടെ ഒഴിവ് വരുന്ന രണ്ടാം വകുപ്പ് സുഷമ സ്വരാജിന് നല്കും. രവിശങ്കര്‍ പ്രസാദിന് നിയമ വകുപ്പ് ലഭിക്കും. മോഡിയുടെ അടുത്ത അനുയായിയായ അമിത് ഷായും, ബിജെപി മുന്‍ അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരിയും മോഡി മന്ത്രിസഭയില്‍ ഉണ്ടാകും.

 

Scroll To Top